ഡെബിറ്റ്​ കാർഡ്​ നഷ്​ടപ്പെട്ടാൽ എന്തു​െചയ്യണം​?

റ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന വളരെ ലളിതമായ ബാങ്കിങ്​ സേവനമാണ്​ ഡെബിറ്റ്​ കാർഡുകൾ. ഉപയോക്താവി​​​െൻറ ബാങ്ക്​ അക്കൗണ്ടുമായി ഡെബിറ്റ്​ കാർഡുകൾ ബന്ധിപ്പിച്ചിരിക്കും. ഡെബിറ്റ്​ കാർഡ്​ മോഷ​ണം പോയാലോ നഷ്​ടപ്പെട്ടാലോ കാർഡ്​ ലഭിക്കുന്നവർ ദുരുപയോഗം ചെയ്യാനും സാധ്യതയേറെ. അക്കൗണ്ടിലെ പണവും കാലിയാകും. ഡെബിറ്റ്​ കാർഡ്​ ഏതെങ്കിലും തരത്തിൽ നഷ്​ടപ്പെ​െട്ടന്ന്​ മനസിലായാൽ അക്കൗണ്ട്​ ഹോൾഡറുടെ പെട്ടന്നുള്ള പ്രതികരണം പണം നഷ്​ടപ്പെടാതിരിക്കാൻ സഹായിക്കും. ഡെബിറ്റ്​ കാർഡ്​ നഷ്​ടപ്പെട്ടാൽ എന്താണ്​ ചെയ്യേണ്ടത്​​?. 

പ്രധാന​െപ്പട്ട രണ്ട്​ കാര്യങ്ങൾ
1. ഡെബിറ്റ്​ കാർഡ്​ നഷ്​ടപ്പെട്ട വിവരം ബാങ്കിനെ ഉടൻ അറിയിച്ചിട്ടി​ല്ലെങ്കിൽ, അങ്ങനെ അക്കൗണ്ടിൽനിന്നും കാർഡ്​ വഴി പണം നഷ്​ടപ്പെട്ടാൽ ബാങ്കിന്​ യാതൊരുവിധ ബാധ്യതയുമുണ്ടാകില്ല. 
2. ഡെബിറ്റ്​ കാർഡ്​ നഷ്​ടപ്പെട്ട വിവരം കൃത്യമായി ബാങ്കിനെ അറിയിച്ചാൽ, നിങ്ങളുടെ കാർഡ്​ ഇടപാടുകൾ മരവിപ്പിച്ച്​ പണം നഷ്​ടപ്പെടാതിരിക്കാൻ ബാങ്ക്​ നടപടികളെടുക്കും. ഉപയോക്താവിനെ സംരക്ഷിക്കേണ്ടതി​​​െൻറ നിയമപരമായ ഉത്തരവാദിത്തം ബാങ്കിനുണ്ടായിരിക്കും. 

ഉടൻ ബാങ്കുമായി ബന്ധ​െപ്പടുക
ഡെബിറ്റ്​ കാർഡ്​ നഷ്​ടപ്പെട്ടത്​ ശ്രദ്ധയി​ൽപ്പെട്ടാൽ ഉടൻതന്നെ ബാങ്കിനെ വിവരം അറിയിക്കണം. നിങ്ങളുടെ ബാങ്കി​​​െൻറ ബ്രാഞ്ച്​ സന്ദർശി​​േച്ചാ, ബാങ്കി​​​െൻറ ​െമബൈൽ ആപ്ലിക്കേഷൻ വഴിയോ, ബാങ്കിലേക്ക്​ ഫോൺ വഴി ബന്ധപ്പെ​േട്ടാ, ഇൻറർനെറ്റ്​ ബാങ്കിങ് വഴിയോ കാർഡ്​ നഷ്​ടപ്പെട്ട വിവരം അറിയിക്കാം. ബാങ്കി​​​െൻറ ഒാൺലൈൻ പോർട്ടലിൽ കയറിയാൽ കാർഡ്​ നഷ്​ടപ്പെട്ട കാര്യം നിങ്ങളുടെ രജിസ്​റ്റർ ചെയ്​ത പേരുവിവരം ഉപയോഗിച്ച്​ അറിയിക്കുകയും കാർഡ്​ ബ്ലോക്ക്​ ചെയ്യാനുള്ള ഒാപ്​ഷൻ തെരഞ്ഞെടുക്കുകയും ചെയ്യാം. കാർഡ്​ ബ്ലോക്ക്​ ചെയ്​തു കഴിഞ്ഞതാൽ നിങ്ങളുടെ രജിസ്​റ്റർ ചെയ്​ത ഫോൺ നമ്പറിലേക്ക്​ കാർഡ്​ ബ്ലോക്ക്​ ചെയ്​ത വിവരം അറിയിച്ച്​ നോട്ടി​ഫിക്കേഷൻ വരും. 

കേസ്​ രജിസ്​റ്റർ ചെയ്യണം
ഡെബിറ്റ്​ കാർഡ്​ മോഷണം വഴിയാണ്​ നഷ്​ടപ്പെട്ടതെന്ന്​ തിരിച്ചറിഞ്ഞാൽ തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്​റ്റർ ചെയ്യണം. എഫ്​.​െഎ.ആറി​​​െൻറ രേഖകൾ സൂക്ഷിച്ചുവെക്കുകയും വേണം. ചിലപ്പോൾ ഭാവിയിൽ കാർഡുമായി ബന്ധ​െപ്പട്ട്​ എന്തെങ്കിലും നൂലാമാലകളിൽ കുടുങ്ങിയാൽ അവയിൽനിന്ന്​ തലയൂരാൻ ഇൗ രേഖകൾ ഉപയോഗിക്കാം. 

പുതിയ ഡെബിറ്റ്​ കാർഡ്​ സ്വന്തമാക്കാം
സാധാരണ നിലയിൽ കാർഡ്​ ബ്ലോക്ക്​ ​ചെയ്യാനുള്ള അപേക്ഷ നൽകിയാൽ ഉടൻതന്നെ പുതിയ ഡെബിറ്റ്​ കാർഡിനുള്ള അപേക്ഷയും സ്വീകരിക്കും. പുതിയ കാർഡിനായി ബാങ്ക്​ പ്രത്യേക നിരക്ക്​ ഇൗടാക്കുകയും ചെയ്യും. അപേക്ഷ നൽകി ര​ണ്ടോ മൂന്നോ പ്രവൃത്തി ദിവസത്തിനുള്ളിൽ പുതിയ ഡെബിറ്റ്​ കാർഡ്​ ലഭ്യമാകും. 

Tags:    
News Summary - Debit card lost or stolen what you need to do immediately -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.