ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലാകുന്ന ബാങ്കുകളിലെ നിക്ഷേപകർക്ക് 90 ദിവസത്തിനകം അഞ്ചു ലക്ഷം രൂപ ഇൻഷൂറൻസ് തുകയായി അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. ആയിരക്കണക്കിന് നിക്ഷേപകർക്ക് ഗുണകരമാകുന്നതാണ് നടപടി.
1961ലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരൻറി കോർപറേഷൻ നിയമത്തിലാണ് (ഡി.െഎ.സി.ജി.സി) ഇതിനായി ഭേദഗതി വരുത്തുന്നത്. എല്ലാ വാണിജ്യ ബാങ്കുകളും വിദേശ ബാങ്കുകളുടെ ശാഖകളും ഇതിെൻറ പരിധിയിൽ വരും. ഒാരോ ബാങ്കിലേയും നിക്ഷേപത്തിന് അഞ്ചു ലക്ഷം രൂപ ഇൻഷൂറൻസ് ഏർപ്പെടുത്തും. ബാങ്ക് പൊളിഞ്ഞ് മൊറേട്ടാറിയം ഏർപ്പെടുത്തിയാൽ സാധാരണ പത്തു വർഷം വരെ എടുക്കുന്ന നടപടികളാണ് 90 ദിവസത്തിനകം പൂറത്തിയാക്കുക.
പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം പഞ്ചാബ് ആൻഡ്മഹാരാഷ്ട്ര സഹകരണ ബാങ്ക് (പി.എം.സി) പൊളിഞ്ഞതിനെ തുടർന്നാണ് നിക്ഷേപകർക്കുള്ള ഇൻഷുറൻസ് തുക അഞ്ചു ലക്ഷമായി ഉയർത്തിയത്. പി.എം.സി ബാങ്കിനു പിന്നാലെ യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയും പ്രതിസന്ധിയിലായതാണ് കേന്ദ്രത്തേയും ഡി.െഎ.സി.ജി.സിയേയും പുതിയ നടപടിക്ക് പ്രേരിപ്പിച്ചത്. റിസർവ് ബാങ്കിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനമാണ് ഡി.െഎ.സി.ജി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.