കേരള ബാങ്കിന്‍റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും.

കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടെയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുല നെറ്റ്‌വർക് രൂപവത്കരിക്കാൻ കഴിയും. ഇതിനുള്ള പ്രവർത്തനവും 2000 മൈക്രോ എ.ടി.എമ്മുകൾ സ്ഥാപിക്കാനുള്ള നടപടികളും വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്ക് പുറത്തിറക്കിയ കെ.ബി പ്രൈം മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ബാങ്ക് മിനിസ്റ്റേഴ്സ് ട്രോഫി, എക്സലൻസ് അവാർഡ്, കർഷക അവാർഡ് എന്നിവയുടെ വിതരണവും നടന്നു. 

Tags:    
News Summary - Digital banking services of Kerala Bank have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.