ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ഉടമകൾ വിലാസം മാറ്റാതിരിക്കുകയും സാധുവായ രേഖകൾ സമർപ്പിക്കുകയും ചെയ്താൽ കെ.വൈ.സി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) വിശദാംശങ്ങൾ പുതുക്കാൻ ബാങ്ക് ശാഖകളിൽ എത്തേണ്ടെന്ന് റിസർവ് ബാങ്ക്. അവർക്ക് ഇ-മെയിൽ-ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, എ.ടി.എം അല്ലെങ്കിൽ ബാങ്കിങ്, മൊബൈൽ ആപ് അടക്കമുള്ള ഡിജിറ്റൽ ചാനലുകൾ വഴി ഇക്കാര്യം സ്വയം സമർപ്പിക്കാം.
കെ.വൈ.സി അപ്ഡേറ്റിനായി ബാങ്കുകൾ, അക്കൗണ്ട് ഉടമകളെ ശാഖയിലെത്താൻ നിർബന്ധിക്കരുതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ, റിസർവ് ബാങ്ക് വ്യാഴാഴ്ച മാർഗനിർദേശം പുറത്തിറക്കി. വിലാസത്തിൽ മാറ്റമുണ്ടെങ്കിൽ, പുതുക്കിയ വിലാസം നൽകാം. രണ്ടു മാസത്തിനുള്ളിൽ പുതിയ വിലാസം ബാങ്ക് പരിശോധിക്കും.
ബാങ്ക് രേഖകളിൽ ലഭ്യമായ കെ.വൈ.സി രേഖകൾ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പുതിയ കെ.വൈ.സി പ്രക്രിയ ആവശ്യമാണ്. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ പ്രധാന രേഖകളായി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.