തൃശൂർ: മുതിർന്ന പൗരന്മാർക്ക് വാതിൽപ്പടിയിൽ സേവനം എത്തിക്കണമെന്ന് റിസർവ് ബാങ്കിെൻറ ഉത്തരവ് ഒമ്പതു മാസം കഴിഞ്ഞിട്ടും നടപ്പായില്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ബാങ്കുകൾ ആർ.ബി.െഎ വിജ്ഞാപനത്തോട് മുഖംതിരിച്ചു നിൽക്കുകയാണ്.
എഴുപതും അതിനു മുകളിലും പ്രായമുള്ളവരിലേക്ക് സേവനം എത്തിക്കുന്നതു സംബന്ധിച്ച് നിരവധി നിർദേശങ്ങളടങ്ങിയ വിജ്ഞാപനം 2017 നവംബർ ഒമ്പതിനാണ് ആർ.ബി.െഎ പുറപ്പെടുവിച്ചത്. സ്മാൾ, പെയ്മെൻറ് ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകൾക്കും ഇത് ബാധകമാണ്. ഇടപാടുകാരെ ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹിപ്പിക്കണമെന്ന് പറയുേമ്പാഴും മുതിർന്നവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്ന ഒാർമപ്പെടുത്തലോടെയായിരുന്നു വിജ്ഞാപനം.
മുതിർന്നവർക്കും ഗുരുതരമായ രോഗമോ വൈകല്യമോ ഉള്ളവർക്കും കാഴ്ചശക്തി കുറഞ്ഞവർക്കും ബാങ്ക് വീട്ടുപടിക്കൽ സേവനം എത്തിക്കണം എന്നതായിരുന്നു പ്രധാന നിർദേശം. കെ.വൈ.സി (ഇടപാടുകാരനെ തിരിച്ചറിയുക), ലൈഫ് സർട്ടിഫിക്കറ്റ് എന്നിവക്കുള്ള രേഖകൾ ഉപഭോക്താക്കളുടെ താമസ സ്ഥലത്തുെചന്ന് ബാങ്ക് ശേഖരിക്കണം. അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്ന തുക വീട്ടിലെത്തിക്കുകയും വേണം.
മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കൗണ്ടർ അല്ലെങ്കിൽ കൗണ്ടറുകളിൽ പ്രത്യേകം പരിഗണന, പെൻഷൻ വാങ്ങുന്ന ബാങ്കിെൻറ ഏതു ശാഖയിലും ലൈഫ് സർട്ടിഫിക്കറ്റ് നൽകാനുള്ള സൗകര്യം, ബാങ്കിൽ വരുത്താതെതന്നെ ചെക്ക് ബുക്ക് വിതരണം, എഴുപത് കഴിഞ്ഞ കെ.വൈ.സി വ്യവസ്ഥ പാലിച്ചവരുടെ അക്കൗണ്ട് യാന്ത്രികമായി ‘സീനിയർ സിറ്റിസൺ അക്കൗണ്ട്’ആയി പരിവർത്തനം ചെയ്യൽ എന്നീ നിർദേശങ്ങളും നൽകിയിരുന്നു. 2017 ഡിസംബർ 31നകം ഇവ നടപ്പാക്കണമെന്നും അതിന് വേണ്ട പ്രചാരം നൽകണമെന്നും ആർ.ബി.െഎ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം സേവനം കിട്ടുന്നില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ബാങ്കിങ് ഒാംബുഡ്സ്മാനെ പരാതിയുമായി സമീപിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, പൊതു-സ്വകാര്യ മേഖല വ്യത്യാസമില്ലാതെ ബാങ്കുകൾ ആർ.ബി.െഎയുടെ ഇത്തരം നിർദേശങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാൻ തയാറായിട്ടില്ല. ആൾക്ഷാമം നേരിടുന്ന ബാങ്കുകളെ സംബന്ധിച്ച് ആർ.ബി.െഎ വിജ്ഞാപനം വെറും കടലാസാണ്.
വേണ്ടത്ര ജീവനക്കാരില്ലാതെ ഞെരുങ്ങുന്ന ബാങ്കുകൾക്ക് പുതിയ ബാധ്യത ഏറ്റെടുക്കാൻ പ്രായാസവുമാണ്. നിർദേശങ്ങളെക്കുറിച്ച് അറിയാവുന്ന ഉപഭോക്താക്കൾ പോലും പരാതിപ്പെട്ടിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.