ന്യൂഡൽഹി: ബാങ്കുകളിലെ കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുന്നതിന് ആർ.ബി.െഎക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഒാർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച ഒാർഡിനൻസ് കൊണ്ടു വന്നത്. ആറ് ലക്ഷം കോടി രൂപയാണ് പല ബാങ്കുകളിലുമുള്ള കിട്ടാക്കടം .
ബാങ്കുകളിലെ കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിനായി കേന്ദ്രസർക്കാർ ഒാർഡിനൻസ് കൊണ്ടു വന്ന വിവരം ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് അറിയിച്ചത്. ഒാർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്നും ജെയ്റ്റ്ലി അറിയിച്ചു.
ആർ.ബി.െഎക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിലും മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35Aയിലാണ് മാറ്റം വരുത്താനാണ് സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.