മലയാളി ജീവിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. അതും പരമാവധി ചിലവു ചുരുക്കി. എന്തിനും കണക്കുവെക്കുന്നു. വാങ്ങുന്ന സാധനങ്ങളെല്ലാം സൂക്ഷിച്ച് ഉപയോഗിക്കുന്നു. പണം ആവശ്യത്തിനു മാത്രം ചെലവാക്കുന്നു. എങ്ങനെ പണം അമിതമ ായി ചിലവാക്കുന്നത് നിയന്ത്രിക്കാമെന്ന് പഠിക്കുന്നു. വേപ്പിലയും മുളകും വീട്ടിലുണ്ടാക്കുന്നത് ആലോചിക്കു ന്നു. ആകപ്പാടെ ഒരു പോസിറ്റീവ് ചിന്തകളുടെ കാലം. അല്ല, എന്നാൽ പിന്നെ ഇൗ ഫിനാഷ്യൽ ഡയറ്റ് കോവിഡ് കാലം കഴിഞ്ഞാല ും തുടർന്നു കൂടെ.
1. വരവും ചെലവും
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കൊഴികെ ഇപ്പോൾ ആർക് കും പ്രത്യേക വരവുകളൊന്നും ഇല്ല. ഇനി ലോക്ക്ഡൗണും കൊറോണയുമെല്ലാം മാറിയാലും സമയമെടുക്കും നമ്മളും രാജ്യവു ം കരകയറാൻ. രാജ്യത്തിെൻറ സാമ്പത്തിക ഭാരവും േപറേണ്ടിവരിക നമ്മളൊക്കെ തന്നെ. അതിനാൽ ഇനിയുള്ള വരവുകൾ കൃത്യ മായി രേഖപ്പെടുത്തിവെക്കണം. പുറമെ നിന്ന് ഒരു ചായ കുടിച്ചാൽ പോലും രേഖപ്പെടുത്തണം. പണ്ടത്തെ പോലെ കണക്കെഴുതാ ൻ ഡയറി ഒന്നും വേണ്ട. േഫാണിൽ ആപ്പുകൾ ഇഷ്ടം പോലെയുണ്ട്. വരവും ചെലവും അപ്പപ്പോൾ ഫോണിൽ രേഖപ്പെടുത്തിയാൽ മതി . കൃത്യമായി ബാലൻസ്ഷീറ്റ് അടിച്ചു കയ്യിൽ തരും. അപ്പോൾ എത്ര രൂപ അനാവശ്യമായി കൈയിൽനിന്ന് നഷ്ടമാണെന്ന കൃത്യമ ായ കണക്കുവരും. സ്വാഭാവികമായും നഷ്ടങ്ങളുടെ പട്ടിക കുറക്കാൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും.
2. ആവശ്യത്തിനുമാത്രം വാങ്ങുക
വരവറിയാതെയുള്ള വാങ്ങൽ ഒരു ശീലമായവരാണ് മലയാളി. കണ്ണിൽ കാണുന്നതെല്ലാം വാങ്ങും . ജങ്ക് ഫുഡായാലും വസ്ത്രമായാലും മറ്റു വീട്ടുപകരണങ്ങളുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ഒരു വഴിക്കുേപായാൽ ആവശ്യത്തിലധികം വാങ്ങി വീട്ടിലേക്ക് കൊണ്ടുപോരും. ചില സാധനങ്ങൾ ഒരു വട്ടം മാത്രം ഉപയോഗിക്കും. മറ്റു ചിലത് വാങ്ങി ഒരു മൂലക്ക് വെക്കും. പിന്നെ തൊടില്ല. ആ ശീലം മാറ്റുന്നതിൽ കോവിഡ് കാലം ഒരു തുടക്കമാകെട്ട.
3. വിലയിലൊരു കണ്ണുവേണം
വിലയൊന്നും നോക്കിയില്ല, ഞാനതിങ്ങ് വാങ്ങി. എന്നാൽ അങ്ങനെ ഇനി വാങ്ങണ്ട. വിലയിലേക്ക് ഒരു കണ്ണ് നല്ലതാണ്. കുറഞ്ഞ വിലക്ക് നല്ല സാധനങ്ങൾ നോക്കി വാങ്ങാൻ കഴിയണം. എന്നാൽ ഏറ്റവും ചീപ്പ് റേറ്റ് സാധനങ്ങളും വാങ്ങാൻ നിക്കണ്ട. ക്വാളിറ്റിയും നോക്കണം. ചില വമ്പൻ ഷോപ്പുകളിൽ കയറി ഒന്നോ രണ്ടോ സാധനങ്ങൾ മാത്രം അമിത വിലകൊടുത്ത് വാങ്ങുന്ന ശീലം കുറച്ചെല്ലാം ഒതുക്കിവെക്കാം. കുറഞ്ഞ വിലയിൽ നല്ല സാധനങ്ങൾ തെരഞ്ഞെടുത്ത് മാത്രം വാങ്ങാം.
4. േഷാപ്പിങ്ങ് ഒരുമിച്ച്
വീടുകളിൽ പലചരക്ക് സാധനങ്ങളും മറ്റും മാത്രമാകും ഒരുമിച്ച് വാങ്ങുക. ബാക്കിെയല്ലാം ഒാർമ വരുേമ്പാൾ പോയി വാങ്ങുകയാകും പതിവ്. ഇനി പുറത്ത് പോകുേമ്പാൾ ഒരാഴ്ചത്തേക്കോ ഒരു മാസത്തെക്കോ വാങ്ങേണ്ട പട്ടിക തയാറാക്കിപോകൂ. അപ്പോൾ ഒരു മാസം ചിലവാക്കുന്ന തുകക്ക് കണക്കുണ്ടാകും മാത്രമല്ല, ഇടക്ക് മനസറിയാതെ കൈയിൽനിന്നും പണം ചോരുന്നതും അവസാനിക്കും. ഇടക്കിടക്ക് പോകുേമ്പാൾ വാഹനത്തിന് ഇന്ധനം നിറക്കുന്ന ചിലവും ലാഭിക്കാം.
ഏതു ചെറിയ സാധനം വാങ്ങാനും നഗരങ്ങളിലേക്ക് ഒാടണ്ട. അതു വഴി പണച്ചെലവും അധ്വാനവും ലാഭം. ഒന്നു കൂടിയുണ്ട്. ഇൗ ലോക്ഡൗണിൽ നമ്മെ തീറ്റിപ്പോറ്റിയത് നമ്മുടെ നാട്ടുമ്പുറത്തെ കടക്കാരല്ലേ. അവരേ ഉണ്ടാകൂ. അവർക്ക് നമ്മളും.
5. ബില്ലുകെള സൂക്ഷിക്കുക
പർച്ചേസിന് പുറമെ അമിതമായി വലക്കുന്ന ഒന്നാണ് ബില്ലുകൾ. വൈദ്യുതി, വെള്ളം, കേബ്ൾ ടി.വി, പാചകവാതകം, ഫോൺ, ബ്രോഡ്ബാൻഡ് തുടങ്ങിയവയും പെേട്രാൾ, ഡീസൽ തുടങ്ങിയവക്ക് മുടക്കുന്ന തുകയുമെല്ലാം കൂട്ടിനോക്കിയാൽ കണ്ണുതള്ളും. ഒന്നു സൂക്ഷിച്ചാൽ ഇവയുടെ നിരക്ക് കുത്തനെ കുറക്കാം. ആവശ്യത്തിനുമാത്രം വൈദ്യുതിയും വെള്ളവുമെല്ലാം ഉപയോഗിക്കുക എന്ന് കാലാകാലങ്ങളായി പറയുന്നുണ്ട്. അത് നമ്മുടെ ഉപയോഗം നിയന്ത്രിക്കാനായിരുന്നു. എന്നാൽ ഇനി നമുക്ക് േവണ്ടി അൽപ്പം ശ്രദ്ധയാകാം. കീശ ചോരുന്ന വഴി കണ്ടെത്താം....
6. കാശ് വേണ്ട, കാർഡ് മതി
കയ്യിൽ കാശുണ്ടേൽ വീശുന്ന സ്വഭാവമാണ് നമ്മുടേത്. കണക്കൊന്നും നോക്കൂല. ഇനി ആ വീശൽ വേണ്ട. ആവശ്യത്തിന് പണം മാത്രം കയ്യിൽ സൂക്ഷിക്കുക. ബില്ലുകൾ അടക്കാനും സാധനങ്ങൾ വാങ്ങാനുമെല്ലാം ഫോണിലെ ബാങ്കിങ് ആപ്ലിക്കേഷനുകൾ കൂടുതലായി ഉപയോഗിക്കുക. ക്യാഷ് ബാക്ക് ഒാഫർ സൗകര്യവും ഇടക്ക് ലഭിക്കും. ആവശ്യമില്ലെങ്കിൽ വെറുതെ പുറത്തുപോകുേമ്പാൾ എ.ടി.എം കാർഡ് കരുതണ്ട. കയ്യിൽ കാശ് തീരുേമ്പാൾ ഡെബിറ്റ്/ക്രഡിറ്റ് കാർഡുകളിലേക്കായിരിക്കും നോട്ടം.
7. ഭക്ഷണം തൽക്കാലം അകത്തു മതി
എല്ലാവരും വീട്ടുരുചി ശീലിച്ചിരിക്കുന്നു. ഇതിനുമുമ്പ് എങ്ങനെയായിരുന്നുവെന്ന് ആേലാചിക്കുേമ്പാൾ ഒരു ചെറിയ ചിരി വരുന്നില്ലേ. ഒരു നേരമെങ്കിലും പുറത്തുനിന്ന് എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ഉറക്കം വരില്ലാത്ത ടീംസായിരുന്നു. ശീലം പതുക്കെ മാറി. ഹോട്ടലിലെ ഭക്ഷണം വീട്ടിൽ പാകം ചെയ്യുന്ന തിരക്കിലാണ് കുടുംബം മുഴുവനും. വീട്ടിലെ ഭക്ഷണത്തിന് രുചിയും കൂടി. അപ്പോൾ പിന്നെ അതങ്ങ് ശീലമാക്കുക . ജോലിക്കുപോകുേമ്പാൾ ഉച്ചക്ക് ആവശ്യമായ ഭക്ഷണം കൂടി കയ്യിൽ കരുതിയാൽ രണ്ടുണ്ട് കാര്യം. പുറമെ നിന്ന് കഴിച്ച് വയറു കേടാക്കണ്ട. അതു വഴി ആശുപത്രിയിലും േപാവണ്ട.
8. ബസ് മതി; അെല്ലങ്കിൽ ട്രെയിൻ
മൂന്നോ നാലോ പേരില്ലെങ്കിൽ കാർ എടുക്കില്ലെന്ന് തീരുമാനിച്ചോളൂ. പകരം പൊതു ഗതാഗത സംവിധാനമാകാം. പെട്രോളിനും ഡീസലിനും മുടക്കേണ്ട തുകയുടെ പകുതിേപാലുമാകില്ല ഇൗ ആശ്രയത്തിൽ. ഒരാൾക്കുവേണ്ടി മാത്രം കാറെടുത്ത് പുറത്തിറങ്ങുന്ന രീതിമാറ്റാം. അധികം കിലോമീറ്ററെല്ലാം കാർ ഒാടി കഴിഞ്ഞാൽ ഇടക്കിടക്ക് സർവിസ് ചെയ്യേണ്ടിവരുന്നതിെൻറയും ടയർ മാറ്റുന്നതിെൻറയും ചിലവ് ഉൗഹിക്കാലോ. പുറത്ത് എണ്ണവില കുത്തനെ കുറഞ്ഞാലും നമ്മൾ ഇപ്പോഴും പഴയ നിലവാരത്തിലാണെന്നോർക്കുക.
9. കടം വാങ്ങില്ലെന്ന് കട്ടായം
ആവശ്യത്തിന് ആശ്രയം വായ്പയാണ്. ബാങ്കുകളിലെ വലിയ വായ്പകൾക്ക് പുറമെ മറ്റുവായ്പകളും ധാരാളം. വീട്ടമ്മമാർക്കും മറ്റുമായി ചെറുവായ്പകൾ നൽകുന്ന സ്ഥാപനങ്ങൾ ധാരാളമായി മുളച്ചുപൊന്തിയിട്ടുമുണ്ട്. അവയെല്ലാം പിന്നീട് വൻ പലിശയാകും ഈടാക്കുക. അവക്ക് പുറമെ സുഹൃത്തുക്കളിൽനിന്നും പരിചയക്കാരിൽനിന്നും മറ്റും വായ്പ വാങ്ങുന്ന കൂട്ടരും ബ്ലേഡ് പലിശക്കാരിൽനിന്നും വാങ്ങികൂട്ടുന്നവരും ധാരാളമാണ്. എന്തുപറയാം താൽകാലിക ആവശ്യങ്ങൾക്കായി വാങ്ങിക്കൂട്ടുന്ന ഇത്തരം വായ്പകൾ പിന്നീട് കൊള്ളപലിശ നൽകി ഒതുക്കേണ്ട അവസ്ഥയാണ് വരിക. അതു കൊണ്ട് നമുക്ക് തീരുമാനിക്കാം എന്തു വന്നാലൂം കടം വാങ്ങില്ല.
10. പലിശ, ഇ.എം.ഐ അടവ് കിറു കൃത്യം
വായ്പക്ക് പലിശ കൊടുക്കാം. എന്നാൽ പലിശക്കും പലിശ കൊടുക്കുന്നതോ. ഇ.എം.ഐയും ക്രെഡിറ്റ് കാർഡ് സർവിസുമെല്ലാം അങ്ങനെതന്നെ. ഇ.എം.ഐയും ക്രെഡിറ്റ് കാർഡ് ബില്ലുമെല്ലാം കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പണം ചോരുന്നതിന് നിശ്ചയമുണ്ടാകില്ല. കൃത്യ സമയത്ത് അടച്ചില്ലെങ്കിൽ ഇവയുടെ പലിശ നിരക്ക് കൈവിട്ടുപോകും. കൃത്യസമയത്ത് അടച്ചാൽ മുതലിന് മാത്രം പലിശ നൽകിയാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.