മുംബൈ: െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവി ചന്ദ കോച്ചാറിെൻറ ഭർതൃസഹോദരൻ രാജീവ് കോച്ചാറിനെ സി.ബി.െഎ വീണ്ടും കസ്റ്റഡിയിലെടുത്തു. വീഡിയോകോൺ വായ്പ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇത് മൂന്നാം തവണയാണ് രാജീവിനെ സി.ബി.െഎ ചോദ്യം െചയ്യുന്നത്.
അതേ സമയം, െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവി ചന്ദ കോച്ചാർ വീഡിയോകോൺ ഗ്രൂപ്പ് െപ്രാമോട്ടർ വേണുഗോപാൽ ദൂത്, ചന്ദ കോച്ചാറിെൻറ ഭർത്താവ് ദീപക് കോച്ചാർ എന്നിവർക്ക് വിദേശയാത്രക്ക് വിലക്കേർപ്പെടുത്തിയതായി വാർത്തകളുണ്ട്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ കേസിൽ അന്വേഷണം നടത്തുന്ന സി.ബി.െഎ തയാറായിട്ടില്ല.
െഎ.സി.െഎ.സി.െഎ ബാങ്ക് വീഡികോണിന് നൽകിയ വായ്പ അനധികൃതമായി എഴുതിതള്ളിയതിലുടെ ചന്ദ കോച്ചാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് സി.ബി.െഎ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.