ആഗോളസമ്പദ്‍വ്യവസ്ഥക്ക് വലിയ തിരിച്ചടിയുണ്ടാവും; ഇന്ത്യ പിടിച്ചു നിൽക്കുമെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചുവരവിന് ഈ സാമ്പത്തിക വർഷം വലിയ തിരിച്ചടിയുണ്ടാകുമെന്ന് ആർ.ബി.ഐയുടെ റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ സംഘർഷം മൂലം അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമമുണ്ടാകുന്നുണ്ട്. വിതരണ ശൃംഖലകളിൽ ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നതാണ് ഇതിനുള്ള കാരണമെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.

ചൈനയിലെ മാന്ദ്യവും പാരീസ് ഉടമ്പടിയും ആഗോള സമ്പദ്‍വ്യവസ്ഥക്ക് മുന്നിലെ വെല്ലുവിളികളാണ്. ഇത്തരം പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ആർ.ബി.ഐ കൂട്ടിച്ചേർക്കുന്നു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തിരിച്ചു വരികയാണ്. രാജ്യത്തെ മാക്രോഇക്കണോമിക്സ് സൂചകങ്ങൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ആർ.ബി.ഐ വ്യക്തമാക്കി.

നേരത്തെ പണപ്പെരുപ്പം പരിധികൾ ലംഘിച്ചതോടെ ആർ.ബി.ഐ വായ്പ പലിശനിരക്ക് ഉയർത്തിയിരുന്നു. പലിശനിരക്കിൽ 40 ബേസിക് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. കഴിഞ്ഞ ദിവസം ലോകസമ്പദ്‍വ്യവസ്ഥ മാന്ദ്യമുണ്ടാവുമെന്ന പ്രവചനം ലോകബാങ്ക് നടത്തിയിരുന്നു.

Tags:    
News Summary - Global Economy To Suffer Significant Loss, But India Better Placed: RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.