തൃശൂർ: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഇൗടാക്കിയും എ.ടി.എം സേവനങ്ങൾക്ക് അമിത തുക വാങ്ങിയും ഉപഭോക്താക്കളെ ‘വെറുപ്പിക്കുന്ന’ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ജീവനക്കാർക്കിടയിൽ നല്ല പേരെടുക്കാൻ ശ്രമം തുടങ്ങി. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.െഎയിൽ ലയിപ്പിച്ച് ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ അരുന്ധതി ഭട്ടാചാര്യക്കു ശേഷം വന്ന രജനീഷ് കുമാർ ബാങ്കിലെ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നടപടികളിലാണ്. ഏറ്റവുമൊടുവിൽ; ജീവനക്കാർക്ക് അടുത്ത ബന്ധു മരിച്ചാൽ ഒരാഴ്ച ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചതാണ് സമാശ്വാസ നടപടി. ഇടക്കാലത്ത് ജീവനക്കാരും ബാങ്ക് മാനേജ്മെൻറും രണ്ടു ചേരിയിലായ അവസ്ഥയിൽ ക്രമേണ മാറ്റം കണ്ടു തുടങ്ങിയതായി സംഘടന വൃത്തങ്ങളും പറയുന്നു.
ജീവനക്കാരുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, ഭാര്യയുടെ/ഭർത്താവിെൻറ മാതാപിതാക്കൾ എന്നിവർ മരിച്ചാൽ ദുഃഖാചരണം നടക്കുന്ന രണ്ടാഴ്ചക്കുള്ളിൽ ഒരാഴ്ച പ്രത്യേക അവധി എടുക്കാമെന്ന സർക്കുലർ കഴിഞ്ഞ ദിവസമാണ് ബാങ്കിെൻറ എച്ച്.ആർ വിഭാഗം പുറത്തിറക്കിയത്. എല്ലാ വിഭാഗത്തിൽപ്പെട്ട സ്ഥിരം ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ഇതിന് അർഹതയുണ്ട്.ഇതിനു പുറമെ ജീവനക്കാരുടെ ചികിത്സ സഹായത്തിെൻറ കാര്യത്തിലും അനുകൂല നടപടി എടുത്തിട്ടുണ്ട്. ഇതുവരെ ജീവനക്കാർക്ക് 100 ശതമാനവും കുടുംബാംഗങ്ങൾക്ക് 75 ശതമാനവുമായിരുന്നു മെഡിക്ലെയിമിന് അർഹത. ഇത് കുടുംബത്തിനൊന്നാകെ 100 ശതമാനമാക്കി. 20,000 രൂപ വരെ പെൻഷൻ വാങ്ങുന്ന, വിരമിച്ച ജീവനക്കാർക്ക് മെഡിക്ലെയിമിൽ 75 ശതമാനം സബ്സിഡി അനുവദിച്ചതാണ് മറ്റൊരു തീരുമാനം. 20,000-30,000 പെൻഷനുള്ളവർക്ക് ഇത് 60 ശതമാനം ആക്കിയിട്ടുണ്ട്.
കുറച്ചു കാലമായി നിർത്തിെവച്ച ക്ലറിക്കൽ നിയമന നടപടി പുനരാരംഭിക്കുന്നതാണ് എസ്.ബി.െഎയിൽനിന്ന് ഉദ്യോഗാർഥികൾക്കുള്ള നല്ല വാർത്ത. ജനുവരിയിൽ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷ നടക്കുകയാണ്. അതുകൂടി കണക്കിലെടുത്ത് അടുത്ത മാർച്ചോടെ ക്ലറിക്കൽ നിയമന നടപടിക്ക് നീക്കമുണ്ട്. കേരളത്തിൽ മാത്രം രണ്ടായിരത്തോളം ഒഴിവ് വരുന്നുണ്ടെന്ന് യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് വക്താക്കൾ പറഞ്ഞു.പുതിയ ചെയർമാൻ സ്ഥാനമേറ്റയുടൻ പുറത്തിറക്കിയ ‘വർക്ക്-ലൈഫ് ബാലൻസ്’ സർക്കുലർ തൊഴിലന്തരീക്ഷത്തിൽ മാറ്റത്തിെൻറ സൂചന ജീവനക്കാർക്ക് നൽകിയിരുന്നു. അവധി ദിനങ്ങളിലും അധിക സമയവും ജോലി ചെയ്യിക്കരുതെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം അപഹരിക്കരുതെന്നുമാണ് ചെയർമാൻ പുറപ്പെടുവിച്ച സർക്കുലർ. ‘ജീവനക്കാരെൻറ മെച്ചപ്പെട്ട ആരോഗ്യം ബാങ്കിെൻറതന്നെ ആരോഗ്യമാണ്’ എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
ഇതിനുപുറമെ, ജീവനക്കാർക്ക് ‘ടൗൺഹാൾ’മീറ്റിങ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ പല കേന്ദ്രങ്ങളിലായി ഇത്തരം യോഗം നടന്നു. ജീവനക്കാർക്ക് ബാങ്കുമായും ജോലിയുമായും ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നു പറയാനുള്ള അവസരമാണ് ടൗൺഹാൾ മീറ്റിങ്. നേരത്തെ ഇടപാടുകാർക്കു വേണ്ടി ഇത്തരം കൂട്ടായ്മ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.