ന്യൂഡൽഹി: മൂന്ന് സ്വകാര്യ ബാങ്കുകളുൾപ്പടെ രാജ്യത്തെ ബാങ്കുകൾക്ക് കൂടുതൽ ചെറുകിട നിക്ഷേപ പദ്ധതികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാറിെൻറ അനുമതി. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, ആവർത്തന നിക്ഷേപങ്ങൾ, പ്രതിമാസ വരുമാന പദ്ധതി എന്നിവ പ്രകാരം നിക്ഷേപം സ്വീകരിക്കാനാണ് ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നത്. പോസ്റ്റ് ഒാഫീസുകളിൽ ലഭ്യമായിരുന്ന പദ്ധതികളാണ് ഇപ്പോൾ ബാങ്കുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ ഉത്തരവനുസരിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്കും എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ, ആക്സിസ് ബാങ്ക് എന്നിവക്കുമാണ് നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
നിലവിൽ പബ്ലിക് പ്രൊഫിഡൻറ് ഫണ്ട്, കിസാൻ വികാസ് പത്ര, സുകന്യ സമൃതി അക്കൗണ്ടുകൾ എന്നിവയിലുൾപ്പെടുത്തി നിക്ഷേപം സ്വീകരിക്കാൻ നിലവിൽ ബാങ്കുകൾക്ക് അനുമതിയുണ്ട്. കഴിഞ്ഞ മാസംവും ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.