വിദേശയാത്രികർക്കായി റുപേ പ്രീപെയ്ഡ് കാർഡ്; ബാങ്കുകൾക്ക് നിർദേശം നൽകി ആർ.ബി.ഐ

ന്യൂഡൽഹി: റുപേ കാർഡുകളുടെ സ്വീകാര്യത വർധിപ്പിക്കാനുള്ള നിർദേശങ്ങളുമായി ആർ.ബി.ഐ. വിദേശരാജ്യങ്ങളിൽ കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ആർ.ബി.ഐ അനുമതി നൽകി. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർ.ബി.ഐ ഗവർണറുടെ നിർണായക പ്രഖ്യാപനം.

ഇന്ത്യയിൽ നിന്നും വിദേശത്ത് പോകുന്നവരുടെ സൗകര്യത്തിനായി പേയ്മെന്റ് ഓപ്ഷനുകൾ വികസിപ്പിക്കുകയാണെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. ഇതിന്റെ ഭാഗമായി റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ പുറത്തിറക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും ഉപയോഗിക്കാം. വിദേശരാജ്യങ്ങളിലും കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താം.

പുതിയ നീക്കം റുപേ കാർഡുകൾക്ക് ആഗോളതലത്തിൽ സ്വീകാര്യത നേടികൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പൊതുമേഖല, സ്വകാര്യ, സഹകരണ ബാങ്കുകൾ വരെ റുപേ കാർഡുകൾ പുറത്തിറക്കുന്നുണ്ട്. എസ്.ബി.ഐ, പി.എൻ.ബി, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, സിറ്റി ബാങ്ക്, എച്ച്.എസ്.ബി.സി എന്നിവയെല്ലാം കാർഡ് ഉപയോഗിക്കുന്നുണ്ട്.

Tags:    
News Summary - Govt allows issuance of RuPay forex, usable at ATMs, POS machines, online sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.