മുംബൈ: കോവിഡ് കാലത്തും ഉപഭോക്താക്കളെ നിർബാധം പിഴിഞ്ഞ് രാജ്യത്തെ ബാങ്കുകൾ. അധിക പലിശയും പ്രൊസസിങ് ചാർജുമെല്ലാം ഏർപ്പെടുത്തിയാണ് ചൂഷണം. കഴിഞ്ഞ മാസമാണ് ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ് ഈടാക്കാൻ തീരുമാനിച്ചത്. പിന്നീട് പ്രതിഷേധമുയർന്നതോടെ പൊതുമേഖല ബാങ്കുകൾ ഇതിൽ നിന്ന് പിന്മാറിയെങ്കിലും സ്വകാര്യ ബാങ്കുകൾ തീരുമാനം മാറ്റിയിട്ടില്ല.
കാഷ് ഡെപ്പോസിറ്റ് മെഷ്യനുകളിൽ പണം നിക്ഷേപിക്കുേമ്പാൾ അധിക ചാർജ് ഈടാക്കാൻ ഐ.സി.ഐ.സി.ഐ തീരുമാനിച്ചിട്ടുണ്ട്. ബാങ്കിങ് സമയത്തിന് ശേഷവും അവധി ദിനങ്ങളിലും പണം നിക്ഷേപിക്കുേമ്പാഴാണ് അധിക ചാർജ്. 50 രൂപയാണ് ചാർജായി ഈടാക്കുക. അധിക നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് ഐ.സി.ഐ.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായ്പകൾ പുനഃക്രമീകരിക്കുേമ്പാഴും ചാർഉ് ഈടാക്കാൻ സ്വകാര്യ ബാങ്കുകൾക്ക് പദ്ധതിയുണ്ട്. കോവിഡ് മൂലം ജീവിതം പ്രതിസന്ധിയിലായ ജനങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് തീരുമാനം. വായ്പ തുകയുടെ 0.5 ശതമാനം വരെ ഇത്തരത്തിൽ ചാർജായി ഈടാക്കാനാണ് ആലോചന. ഇതിനൊപ്പം വായ്പകൾ പുനഃക്രമീകരിക്കുേമ്പാൾ അധിക പലിശയും ഈടാക്കുന്നുണ്ട്. എസ്.ബി.ഐ 0.35 ശതമാനമാണ് അധിക പലിശയായി ഈടാക്കുക. എന്നാൽ, എച്ച്.ഡി.എഫ്.സിയും ഐ.സി.ഐ.സി.ഐയും ഇതുമായി ബന്ധപ്പെട്ട് പ്രതികരണത്തിന് തയാറായിട്ടില്ലെന്നും ദ പ്രിൻറ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.