ന്യൂഡൽഹി: ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 19,000 കോടി രുപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി. സ്വിസ്റ്റസർലാൻഡിലെ എച്ച്.എസ്.ബി.സി ബാങ്കിൽ ഉൾപ്പടെ നിക്ഷേപിച്ച കള്ളപ്പണമാണ് കണ്ടെത്തിയതെന്ന് ജെയ്റ്റ്ലി അറിയിച്ചു.
െഎ.സി.െഎ.ജെ(ഇൻറർനാഷണൽ കൺസോഷ്യം ഒാഫ് ഇൻവസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്) പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 700 ഇന്ത്യൻ പൗരൻമാർക്ക് സ്വിസ് ബാങ്കിൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനി സ്വിസ് ബാങ്കിൽ നിന്ന് 11,010 കോടി രൂപ കൂടി കണ്ടെത്താനുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.
കള്ളപ്പണം നിക്ഷേപവുമായി ബന്ധപ്പെട്ട് ഇതുവരെ 72 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജെയ്റ്റ്ലി അറിയിച്ചു. നേരത്തെ ഇന്ത്യയുമായി സ്വിസ് ബാങ്കിലെ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ കൈമാറാൻ തയാറാണെന്ന് സ്വിറ്റസർലാൻഡ് അറിയിച്ചിരുന്നു. 2019ലാണ് അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പട്ടിക സ്വിറ്റസർലാൻഡ് ഇന്ത്യക്ക് കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.