മുംബൈ: സേറ്റ് ബാങ്ക് ഭവന വായ്പ പലിശ നിരക്ക് കുറച്ചതിനു പിന്നാലെ രാജ്യത്തെ മറ്റു പ്രധാന
സ്വകാര്യബാങ്കുകളും പലിശനിരക്ക് കുറച്ചുകൊണ്ട് രംഗത്തെത്തി. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ െഎ.സി.െഎ.സി.െഎ, എച്ച്.ഡി.എഫ്.സി എന്നിവരാണ് പലിശ നിരക്ക് കുറച്ചത്. െഎ.സി.െഎ.സി.െഎ ബാങ്ക് ഭവന വായ്പക്കുള്ള പലിശ നിരക്ക് 0.10 ശതമാനം കുറച്ച് 8.95 ശതമാനമാക്കി
ബുധനാഴ്ചയാണ് രാജ്യത്തെ എറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 9.15 ശതമാനമാക്കിയത്. പലിശ നിരക്കിലെ കുറവ് ഡിസംബർ 31 വരെ ലഭ്യമാകുമെന്നും എസ്.ബി.െഎ അറിയിച്ചിരുന്നു. ലോണെടുക്കുന്ന സ്ത്രീകൾക്ക് 9.10 ശതമാനം മുതൽ 9.25 ശതമാനം വരെയാണ് പലിശ നിരക്ക്. മറ്റുള്ളവർക്ക് 9.15 മുതൽ 9.30 വരെയുളള നിരക്കിലാണ് ലഭ്യമാവുക. 50 ലക്ഷം രൂപ 30 വർഷം കാലയളവിൽ ലോണെടുക്കുന്ന ഒരാൾക്ക് 532 രുപയോളമാണ് ഇ.എം.െഎയായി അടക്കേണ്ടി വരിക.
എസ്.ബി.െഎ പലിശ നിരക്ക് കുറച്ചത് മറ്റു ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് ഇപ്പോൾ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകൾ പലിശ നിരക്കുകൾ കുറക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.