ചെന്നൈ: ‘സീറോ ബാലൻസ്’ അക്കൗണ്ട് ഉടമകൾക്ക് ഐ.സി.ഐ.സി.ഐ ബാങ്കിെൻറ ഇരുട്ടടി. ഒക്ട ോബർ 16 മുതൽ ബാങ്കിെൻറ ഏത് ബ്രാഞ്ചിൽനിന്ന് പണം പിൻവലിക്കുന്നതിനും 100 മുതൽ 125 രൂപ വരെ ഫീസ് ഈടാക്കും. പണം നിക്ഷേപിക്കുന്നവരും സമാനമായ ഫീസ് നൽകേണ്ടി വരും. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്നാണ് ബാങ്കിെൻറ വിശദീകരണം.
അതേസമയം, മൊബൈൽ ബാങ്കിങ്, ഇൻറർനെറ്റ് ബാങ്കിങ് എന്നിവ വഴി നടത്തുന്ന എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, യു.പി.ഐ തുടങ്ങിയ ഇടപാടുകൾ സൗജന്യമാക്കിയിട്ടുണ്ട്. നിലവിൽ 10,000 മുതൽ 10 ലക്ഷം വരെയുള്ള എൻ.ഇ.എഫ്.ടി ഇടപാടുകൾക്ക് ജി.എസ്.ടി അടക്കം 2.25 മുതൽ 24.75 രൂപവരെയാണ് ബ്രാഞ്ചുകൾ ഇൗടാക്കുന്നത്.
രണ്ടു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള ആർ.ടി.ജി.എസ് ഇടപാടുകൾക്ക് ജി.എസ്.ടി അടക്കം 20 മുതൽ 45 രൂപ വരെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.