മുംബൈ: െഎ.സി.െഎ.സി.െഎ ബാങ്കിലും 2800 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതായി ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിെൻറ അന്വേഷണ റിപ്പോർട്ട്. വായ്പ തട്ടിപ്പിനൊപ്പം െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവി ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാറും വായ്പ ലഭിച്ച വീഡിയോകോൺ കമ്പനിയുടെ വേണുഗോപാൽ ധൂതും ചേർന്ന് പുതിയ കമ്പനി നിർമിക്കുകയും ഒാഹരികൾ കൈമാറുകയും വായ്പ ഇടപാടുകൾ നടത്തുകയും ചെയ്തതും പത്രം കണ്ടെത്തി. 2008ൽ തുടങ്ങി 2017 വരെയുള്ള നീക്കങ്ങളാണ് സംശയാസ്പദമായി കണ്ടെത്തിയത്.
2008ൽ ബാങ്ക് 3250 കോടി രൂപ വീഡിയോകോണിന് വായ്പ നൽകിയിരുന്നു. ആറു മാസത്തിനുശേഷം വേണുഗോപാൽ ധൂത് ദീപക് കൊച്ചാറുമായി ചേർന്ന് നുപവർ റിനെവബിൾസ് എന്ന പേരിൽ കമ്പനി രൂപവത്കരിച്ചു. 50 ശതമാനം ഒാഹരി വേണുഗോപാലിെൻറയും ബന്ധുക്കളുടെയും പേരിലും ശേഷിച്ച 50 ശതമാനം കൊച്ചാറിെൻറയും ബന്ധുക്കളുടെയും പേരിലുമായിരുന്നു. എന്നാൽ, ഒരു മാസത്തിനുശേഷം വേണുഗോപാൽ തെൻറയും കുടുംബത്തിെൻറയും പേരിലുള്ള ഒാഹരി കൊച്ചാർ കുടുംബത്തിന് 2.5 ലക്ഷം രൂപക്ക് കൈമാറി. 2010 മാർച്ചിൽ വേണുഗോപാലിെൻറ സുപ്രീം എനർജി എന്ന കമ്പനി കൊച്ചാറിെൻറ നുപവർ റിനെവബിൾസിന് 64 കോടി രൂപ വായ്പ നൽകി.
എന്നാൽ, കറങ്ങിത്തിരിഞ്ഞ് നുപവർ റിനെവബിൾസിെൻറ 94.99 ശതമാനം ഒാഹരി ‘സുപ്രീം എനർജി’ കമ്പനിയിലൂടെ വേണുഗോപാൽ ധൂതിെൻറ കൈവശമെത്തുന്നു. 4.99 ശതമാനം മാത്രമായി ഇതോടെ ദീപക് കൊച്ചാറിെൻറ ഒാഹരി ചുരുങ്ങി. എന്നാൽ, സുപ്രീം എനർജിയുടെ ഉടമസ്ഥത തെൻറ വിശ്വസ്തൻ മഹേഷ് ചന്ദ്രക്ക് വേണുഗോപാൽ ധൂത് കൈമാറുന്നു. 2012ലും 2013ലുമായി മഹേഷ് ചന്ദ്ര മുഴുവൻ ഒാഹരികളും ദീപക് കൊച്ചാർ മാനേജിങ് ട്രസ്റ്റിയായ പിനാക്കിൾ എനർജി ട്രസ്റ്റിന് കൈമാറി. ഒമ്പതു ലക്ഷം രൂപ മാത്രമായിരുന്നു ഒാഹരി കൈമാറ്റത്തിെൻറ മൂല്യം. ഇതിനിടയിൽ െഎ.സി.െഎ.സി.െഎ ബാങ്ക് നൽകിയ വായ്പയിൽ 14 ശതമാനം മാത്രമാണ് വീഡിയോകോൺ തിരിച്ചടിച്ചത്. ശേഷിച്ച 2810 കോടി രൂപ 2017ൽ ബാങ്ക് കിട്ടാക്കടമായി എഴുതിത്തള്ളി. ബാങ്കിെൻറ പ്രതിച്ഛായ തകർക്കാൻ പ്രചരിക്കുന്ന അഭ്യൂഹങ്ങളാണ് ഇതെന്നാണ് െഎ.സി.െഎ.സി.െഎ വാർത്തക്കുറിപ്പിലൂടെ പ്രതികരിച്ചത്. സ്വജനപക്ഷപാതപരമോ നിയമവിരുദ്ധമോ ആയ ഒരു ഇടപാടും നടന്നിട്ടില്ലെന്നും ചന്ദ കൊച്ചാറിൽ വിശ്വാസമർപ്പിക്കുന്നതായും ബാങ്ക് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.