വായ്​പ ക്രമക്കേട്​: ​െഎ.സി.​െഎ.സി.​െഎക്കെതിരെ സെബി  ​അന്വേഷണവും

മുംബൈ: വിവാദ വായ്​പ ഇടപാടിൽ ​െഎ.സി.​െഎ.സി.​െഎ ബാങ്കിനെതിരെ സെബിയും അന്വേഷണം നടത്തുന്നു. സെബിയുടെ ചട്ടത്തിൽ വീഴ്​ച വരുത്തിയിട്ടുണ്ടോ, കോർപ്പേററ്റിൽ ഭരണത്തിൽ എന്തെങ്കിലും പാളിച്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ്​ സെബി പരിശോധിക്കുക.

​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ വായ്​പ അനുവദിച്ച വീഡിയോകോണും അതി​​െൻറ പ്രൊമോട്ടർമാരും സെബിയുടെ നിരീക്ഷണത്തിലാണ്​. ഇവരു​ം നിയമലംഘനം നടത്തിയോ എന്ന കാര്യവും പരിശോധിക്കും. ​​െഎ.സി.​െഎ.സി.​െഎ സെബിയിൽ സമർപ്പിച്ച കണക്കുകളെ സംബന്ധിച്ച്​ വിശദമായ അന്വേഷണം നടത്തുമെന്നാണ്​ സെബി അറിയിച്ചിരിക്കുന്നത്​. സമർപ്പിച്ച കണക്കുകളിൽ കൂടുതൽ വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്​. 2012ൽ ബാങ്ക്​ സമർപ്പിച്ച റിപ്പോർട്ടുകളിലായിരിക്കും കൂടുതൽ വ്യക്​തത ആവശ്യപ്പെടുക.

ഇന്ത്യയിലെ നാലാമത്തെ വലിയ ബാങ്കാണ്​ ​െഎ.സി.​െഎ.സി.​െഎ. ഏകദേശം 1.8 ലക്ഷം കോടിയാണ്​ ബാങ്കി​​െൻറ ആകെ മൂലധനം. സെൻസെക്​സിൽ ലിസ്​റ്റ്​ ചെയ്​തിട്ടുള്ള കമ്പനികളിലൊന്നാണ്​ ​െഎ.സി.​െഎ.സി.​െഎ. വീഡിയോകോൺ വായ്​പ വിവാദത്തിൽ ആർ.ബി.​െഎ 2016ൽ ബാങ്കിനോട്​ വിശദീകരണം തേടിയതായും വാർത്തകൾ പുറത്ത്​ വരുന്നുണ്ട്​.

Tags:    
News Summary - ICICI Bank’s Videocon loan: Sebi probing possible disclosure, corporate governance lapses-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.