ന്യൂഡൽഹി: പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിൽ നിക്ഷേപം 1.46 ലക്ഷം കോടി രൂപയായി. പദ്ധതി നടപ്പാക്കി ഏഴുവർഷം പൂർത്തിയായപ്പോൾ 43 കോടി അക്കൗണ്ടുകളിലായാണ് ഒന്നര ലക്ഷം കോടിയോളം നിക്ഷേപം വർധിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു.
2014 ആഗസ്റ്റ് 15നായിരുന്നു സാധരണക്കാരുടെ സാമ്പത്തിക ഉന്നമനത്തിനായി കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ജൻ ധൻ യോജന (പി.എം.ജെ.ഡി.വൈ) പദ്ധതി പ്രഖ്യാപിച്ചത്. 43.04 കോടി അക്കൗണ്ടുകളിൽ 55.47 ശതമാനം അക്കൗണ്ട് ഉടമകളും വനിതകളാണ്. ഒപ്പം 66.69 ശതമാനം പേരും ഗ്രാമ- അർധനഗര േമഖലകളിൽനിന്നുള്ളവരാണ്. പദ്ധതി പ്രഖ്യാപിച്ച ആദ്യ വർഷം 17 കോടി അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. 3,398 രൂപയാണ് അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം.
'റുപെ' കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും 31.23 കോടിയായി ഉയർന്നിട്ടുണ്ട്. ഇന്ത്യയുടെ വികസനത്തിൽ ജൻ ധൻ യോജന പദ്ധതിയുണ്ടാക്കിയ സ്വാധീനം ഏഴു വർഷം പൂർത്തിയാക്കിയ വേളയിൽ അനുസ്മരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ അന്തസ്സും പ്രതാപവും വർധിപ്പിക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞതായും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.