ന്യൂഡൽഹി: ആഗോള െഎ.ടി വ്യവസായ കേന്ദ്രമായ അമേരിക്കയിലെ സിലിക്കൺവാലിക്ക് സമാനമായി ഉയരാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് ലോകബാങ്ക്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സിലിക്കൺവാലിയെ പോലെ െഎ.ടി വ്യവസായത്തിൽ മുന്നേറാൻ രാജ്യത്തിന് കഴിയുമെന്നാണ് ലോകബാങ്ക് ഇന്ത്യയുടെ തലവൻ ജുനൈദ് കമാൽ അഹമ്മദിെൻറ അഭിപ്രായം. വികസ്വര രാജ്യങ്ങളിലെ വളർച്ചയെ കുറിച്ച് ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ പരാമർശമുള്ളത്.
സാേങ്കതികവിദ്യയിൽ മുന്നേറ്റമുണ്ടായാൽ താഴ്ന്ന വരുമാനമുള്ള രാജ്യത്തിൽ നിന്ന് ഉയർന്ന വരുമാനമുള്ള രാജ്യമായി മുന്നേറാൻ ഇന്ത്യക്ക് സാധിക്കും. വികസ്വര രാജ്യങ്ങളിലെ പുതുമകൾ എന്ന വിഷയത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ലോകബാങ്ക് ഇന്ത്യ തലവൻ.
കമ്പനിയുടെ വലിപ്പം, ശേഷി, നൂതന സാേങ്കതിക വിദ്യ എന്നിവ തമ്മിൽ വലിയ ബന്ധമുണ്ട്. നൂതന സാേങ്കതിക വിദ്യ ഉണ്ടായാൽ മാത്രമേ എതൊരു കമ്പനിക്കും വളർച്ച കണ്ടെത്താൻ സാധിക്കു. വികസ്വര രാജ്യങ്ങളിൽ നൂതന സാേങ്കതികവിദ്യ വികസിപ്പിക്കാനായി നിക്ഷേപം വരുന്നുണ്ട്. ഭരണാധികാരികൾ ഇതിന് േപ്രാൽസാഹനം നൽകിയാൽ മതിയെന്നും ലോകബാങ്ക് ഇന്ത്യ തലവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.