ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിൽ വലിയൊരു സ്വകാര്യവൽക്കരണത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആകെയുള്ള ബാങ്കുകളിൽ പകുതിയും സ്വകാര്യവൽക്കരിക്കുമെന്നാണ് റിപ്പോർട്ട്. പൊതുമേഖല ബാങ്കുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തുകയാണ് കേന്ദ്രസർക്കാറിെൻറ ലക്ഷ്യം.
ഇതിെൻറ ആദ്യഘട്ടമായി ബാങ്ക് ഒാഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യ ഒാവർസീസ് ബാങ്ക്, യുക്കോ ബാങ്ക്, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, പഞ്ചാബ്&സിന്ധ് ബാങ്ക് എന്നിവയുടെ ഒാഹരികൾ വിൽക്കും. നിലവിലുള്ള 12 പൊതുമേഖല ബാങ്കുകൾ അഞ്ചാക്കി ചുരുക്കുയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ധനമന്ത്രാലയം നിരസിച്ചു. കോവിഡ് ബാധമൂലമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായാണ് ബാങ്കുകളുടെ വിൽപനയെന്നാണ് സൂചന. ഇന്ത്യക്ക് അഞ്ച് പൊതുബാങ്കുകളിൽ കൂടുതൽ വേണ്ടെന്ന് ആർ.ബി.െഎ സമിതി ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.