ന്യൂഡൽഹി: പൊതുമേഖല വാണിജ്യ ബാങ്കുകളായ ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും തമ്മിലുള്ള ലയനനടപടികൾ മാർച്ച് 31നുമുമ്പ് പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡ് യോഗം ഉടൻ ചേരും. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തീകരിക്കുമെന്ന് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടർ പത്മജ ചുന്ദുരു പറഞ്ഞു. ലയനനടപടികൾ പൂർത്തീകരിക്കുന്നതിന് റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് ബദൽ സംവിധാനമൊരുക്കാൻ ധനമന്ത്രാലയം ഇന്ത്യൻ ബാങ്കിന് നിർദേശം നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ശക്തമായ സ്വാധീനമുള്ള ഇന്ത്യൻ ബാങ്കും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള അലഹബാദ് ബാങ്കും ലയിക്കുന്നതോടെ കൂടുതൽ ശക്തമായ പുതിയ സംരംഭത്തിനായിരിക്കും തുടക്കമാവുക.
ലയനത്തോടെ 8.08 ലക്ഷം കോടിയുടെ ബിസിനസുമായി പൊതുമേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏഴാമത്തെ വലിയ വാണിജ്യ ബാങ്കായി പുതിയ സംരംഭം മാറും. രാജ്യവ്യാപകമായി 6100 ബ്രാഞ്ചുകളും 43,000 ജീവനക്കാരുമുണ്ടാവും. അതേസമയം, പുതിയ സംരംഭം വരുന്നതോടെ ബ്രാഞ്ചുകൾ പൂട്ടുന്നത് സംബന്ധിച്ചോ ജീവനക്കാരുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ചോ വെളിപ്പെടുത്താൻ പത്മജ തയാറായില്ല.
ഉദ്യോഗസ്ഥ സംഘടനകളുടെ യോഗം വെള്ളിയാഴ്ച ഡൽഹിയിൽ ഹൈദരാബാദ്: ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധ പരിപാടികൾ തീരുമാനിക്കാൻ ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.എ) എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം വെള്ളിയാഴ്ച ഡൽഹിയിൽ ചേരുെമന്ന് ഒാൾ ഇന്ത്യ ആന്ധ്ര ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ബാങ്ക് ഓഫിസേഴ്സ് അസോസിയേഷെൻറ ഒാൾ ഇന്ത്യ ജനറൽ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും.
Full View
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.