ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ തട്ടിപ്പിനു മുന്നിൽ നിക്ഷേപകർ നടുങ്ങി നിൽക്കുേമ്പാൾ, ക്രമക്കേടുകളുടെ വാലറ്റം മാത്രമാണ് അതെന്ന് റിസർവ് ബാങ്ക് രേഖകൾ. 2017 മാർച്ച് 31 വരെയുള്ള അഞ്ചു സാമ്പത്തികവർഷത്തിനിടയിൽ പൊതുമേഖല ബാങ്കുകളിൽ നടന്നത് 8670 വായ്പ ക്രമക്കേടെന്ന് റിസർവ് ബാങ്കിൽ നിന്നുള്ള വിവരാവകാശരേഖ.
ക്രമക്കേടുകളുടെ മൊത്തം തുക 61,260 കോടി രൂപ വരും. യഥാർഥത്തിൽ രാജ്യത്തു നടന്ന വായ്പ ക്രമക്കേട് ഇതിനേക്കാൾ ഉയർന്നതായിരിക്കും. റിസർവ് ബാങ്കിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള തട്ടിപ്പുകളുടെ എണ്ണം മാത്രമാണിത്.
വായ്പ നൽകുന്ന ബാങ്കിനെ ബോധപൂർവം കബളിപ്പിക്കുകയും തുക തിരിച്ചടക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് പൊതുവെ വായ്പ തട്ടിപ്പിെൻറ ഗണത്തിൽ വരുന്നത്. വൻകിടക്കാരന് നിർലോഭം വായ്പ നൽകാൻ ബാങ്കുകൾ നിർബന്ധിക്കപ്പെടുന്നതാണ് കിട്ടാക്കടം വർധിപ്പിക്കുന്നത്. സാധാരണക്കാരുടെ സാദാ വായ്പകൾ പൊതുവെ പൂർണമായിത്തന്നെ തിരിച്ചടക്കുന്നുണ്ട്. ബാങ്കുകളുടെ കിട്ടാക്കടം ഏറ്റവും പെരുകിയത് കഴിഞ്ഞവർഷമാണ്. ഒമ്പതര ലക്ഷം കോടിയാണ് കഴിഞ്ഞവർഷത്തെ കിട്ടാക്കടം. 2012-13 വർഷത്തിൽ 6357 കോടി രൂപയായിരുന്നു നിഷ്ക്രിയ ആസ്തി.
സാമ്പത്തികരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ബാങ്ക് ക്രമക്കേട് ഉയർന്നുവരുന്നതായി കഴിഞ്ഞ ജൂണിൽ റിസർവ് ബാങ്ക് റിപ്പോർട്ടു ചൂണ്ടിക്കാട്ടിയിരുന്നു. വായ്പക്ക് യോഗ്യമായ ഇൗട് കിട്ടുന്നില്ലെന്നും എടുത്തുപറഞ്ഞിരുന്നു. പണത്തിെൻറ നീക്കം തുടർച്ചയായി നിരീക്ഷിക്കുന്നില്ല. വകമാറ്റുന്നത്, വായ്പ ഇരട്ടിപ്പ് തുടങ്ങിയവ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇങ്ങനെ പറയുേമ്പാൾതെന്ന, കുടിശ്ശിക വരുത്തുന്ന വൻകിടക്കാരുടെയും കിട്ടാക്കടത്തിെൻറയും വിശദാംശങ്ങൾ പങ്കുവെക്കാൻ റിസർവ് ബാങ്ക് അടക്കം മടിക്കുകയുമാണ്. ക്രമക്കേട് സംഭവങ്ങളിൽ ഏറ്റവും കൂടുതൽ പഞ്ചാബ് നാഷനൽ ബാങ്കിൽ തന്നെ. 389 കേസുകൾ. ആകെ 6562 കോടി രൂപയുടേതാണിത്. അതു കഴിഞ്ഞാൽ ബാങ്ക് ഒാഫ് ബറോഡ. 389 കേസുകൾ, 4473 കോടി രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.