ന്യൂഡൽഹി: അപ്രതീക്ഷിതമായുണ്ടായ റീടെയിൽ പണപ്പെരുപ്പം ആർ.ബി.ഐക്ക് മുന്നിൽ ഉയർത്തുന്നത് അപ്രതീക്ഷിത വെല്ലുവിളി. വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോയ ആർ.ബി.ഐക്ക് ഇനി പണപ്പെരുപ്പം കൂടി പരിഗണിക്കേണ്ടി വരും. അടുത്ത വായ്പ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണ് സൂചന.
ഈ വർഷം ഇനി വായ്പ പലിശ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡിസംബറിൽ റിവേഴ്സ് റിപ്പോ നിരക്ക് മാത്രം ഉയർത്തുമെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ, പണപ്പെരുപ്പം ആർ.ബി.ഐ കണക്ക് കൂട്ടലുകളെ തകിടം മറിച്ചുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. മേയ് മാസത്തിൽ ആർ.ബി.ഐ പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നിരുന്നു. രണ്ട് മുതൽ ആറ് ശതമാനത്തിനിടക്ക് പണപ്പെരുപ്പം നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം. എന്നാൽ ഇത് 6.3 ശതമാനമായി ഉയർന്നു.
അതേസമയം, പണപ്പെരുപ്പം ഉയരുന്നത് താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന വിലയിരുത്തലുകൾ പുറത്ത് വരുന്നുണ്ട്. പണപ്പെരുപ്പം ഉയരുന്നത് പ്രതിസന്ധിയാവുന്നുണ്ടെങ്കിലും ഇനി ഈ വർഷം ആർ.ബി.ഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്നാണ് ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. റിവേഴ്സ് റിപ്പോ നിരക്കിൽ മാത്രം 40 ബേസിക് പോയിൻറിെൻറ മാറ്റം വരുത്താനുള്ള സാധ്യതകളാണ് സാമ്പത്തിക വിദഗ്ധർ മുന്നിൽ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.