സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു

മലപ്പുറം: സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്‍റെ അധ്യക്ഷതയില്‍ മലപ്പുറം ​ഗെസ്റ്റ്​ ഹൗസിൽ ചേര്‍ന്ന പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് തീരുമാനം എടുത്തത്.

ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുമ്പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ നിരക്കിലാണ് വർധന വരുത്തിയത്.

രണ്ടു വര്‍ഷം വ​രെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.5 ശതമാനവും രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനവുമാണ് വർധന. യോഗത്തില്‍ സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ്​ അഡ്വ. വി. ജോയ് എം.എല്‍.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കേരളബാങ്ക് സി.ഇ.ഒ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Interest rates on investments in the cooperative sector have been increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.