തിരുവനന്തപുരം: കേരള ബാങ്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സമൂഹത്തിൽ വലിയ മുന്നേറ്റങ്ങ ൾക്ക് വഴിവെക്കുമെന്നും സി.ഐ.ടി.യുവിന്‍റെ 28ാമത് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയായിരുന്നു നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം. സഹകരണ മേഖല സാധാരണക്കാരുടെ പണം കൊണ്ട് വളർന്നതാണ്. ഈ മേഖലയെ തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ നീക്കം നടത്തിയിട്ടുണ്ട്. അതിനെ അതിജീവിച്ചാണ് സഹകരണ മേഖല മുന്നോട്ട് പോകുന്നതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.