തിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തിനായി 13 ജില്ല സഹകരണബാങ്കുകളെയും സം സ്ഥാന സഹകരണബാങ്കിൽ ലയിപ്പിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ അന്തിമ അംഗീ കാരം നൽകി. 13 ജില്ല ബാങ്കുകളുടെയും ആസ്തി ബാധ്യതകൾ സംസ്ഥാന സഹകരണബാങ്കിന് കൈമാറി യുള്ള ലയനപദ്ധതിക്കാണ് അംഗീകാരമായത്.
ലയനനിർദേശം തള്ളിയ മലപ്പുറം ജില്ല സഹക രണബാങ്ക് ഒഴികെയാണ് പദ്ധതിക്ക് കീഴിൽ വരുന്നത്. മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം ബാങ്ക് ജനറൽ ബോഡി രണ്ടുതവണ ലയനപ്രമേയം തള്ളി. തുടർന്നാണ് മലപ്പുറം ബാങ്കിനെ ഒഴിവാക്കിയുള്ള ലയനപദ്ധതിക്ക് സർക്കാർ അന്തിമ അംഗീകാരം നൽകിയത്.
കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്കിെൻറ അന്തിമ അനുമതി നേരത്തേ ലഭിച്ചിരുന്നു. കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സഹകരണനിയമത്തിൽ കൊണ്ടുവന്ന 14 എ വകുപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈകോടതി വിധിക്ക് വിധേയമായാണ് ലയനം നടപ്പാക്കുന്നത്. ആറ് വ്യവസ്ഥകളോടെയാണ് റിസർവ് ബാങ്ക് അന്തിമ അനുമതി നൽകിയത്.
2018 മാർച്ച് 31െൻറ നബാർഡിെൻറ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപവത്കരിക്കുന്ന ബാങ്കിന് ഒമ്പത് ശതമാനം മൂലധന പര്യാപ്തത ആർജിക്കണമെങ്കിൽ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുമ്പ് ഇൗ തുക സംസ്ഥാന സർക്കാർ നൽകണം. ഒമ്പത് ശതമാനം മൂലധന പര്യാപ്തത തുടർന്നും സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണം. ജില്ല സഹകരണബാങ്കുകളുടെ മൊത്തം ആസ്തിയുടെ അടിസ്ഥാനത്തിൽ ലയനശേഷമുള്ള ബാങ്കിൽ അംഗസംഘങ്ങളുടെ ഒാഹരി മൂലധനം അനുവദിച്ച് നൽകണം. ഇതിനായി സംസ്ഥാന സഹകരണബാങ്ക് ട്രാൻസ്ഫർ പ്രൈസ് വ്യവസ്ഥ രൂപപ്പെടുത്തണം.
വോട്ടവകാശം ഇല്ലാതെ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊേട്ടഷൻ അടിസ്ഥാനത്തിൽ പുതിയ ബാങ്കിെൻറ ഭരണസമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണം. പുതിയ ബാങ്കിെൻറ ബോർഡ് ഒാഫ് മാനേജ്മെൻറ് ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോഒാപറേറ്റിവ് ബാങ്കുകൾക്ക് സമാനമായ മാർഗനിർദേശമനുസരിച്ചായിരിക്കണം. ലയനശേഷം റിസർവ് ബാങ്കിെൻറ തത്ത്വത്തിലുള്ള അംഗീകാരത്തിൽ നിഷ്കർഷിച്ച വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.