മുംബൈ: ബാങ്കുകളിൽ അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങൾ (കെ.വൈ.സി) ശേഖരിക്കാനുള്ള അവസാന തീയതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 മാർച്ച് 31ലേക്ക് നീട്ടി.
ഡിസംബറിനകം കെ.വൈ.സി വിവരങ്ങൾ പുതുക്കണമെന്നായിരുന്നു നേരത്തെ ആർ.ബി.ഐ ആവശ്യപ്പെട്ടിരുന്നത്. കോവിഡിെൻറ രണ്ടാം തരംഗം കണക്കിലെടുത്താണ് മേയിൽ ഡിസംബറിലേക്ക് കാലാവധി നീട്ടിയതെങ്കിൽ, വീണ്ടും നീട്ടി നൽകിയത് ഒമിക്രോൺ വ്യാപനവും അതിനെ തുടർന്നുള്ള ആശങ്കകളും കണക്കിലെടുത്താണ്. കെ.വൈ.സി വിവരങ്ങൾ നൽകാത്തതിന്റെ പേരിൽ അക്കൗണ്ട് ഉടമകൾക്കെതിരെ ഏതെങ്കിലും രീതിയിലെ നിയന്ത്രണങ്ങൾ പാടില്ലെന്നും കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.