ന്യൂഡൽഹി: കടുത്ത പ്രതിസന്ധിയിലായ ലക്ഷ്മിവിലാസ് ബാങ്കിനെ ന്യൂഡൽഹി കേന്ദ്രമായുള്ള ഡി.ബി.എസ് ബാങ്ക് ഇന്ത്യയുമായി ലയിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിക്ഷേപകർക്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ ഏർപ്പെടുത്തിയ നിരോധനം നീക്കി.
20 ലക്ഷത്തിൽപരം ഇടപാടുകാരുടെയും 4,000 വരുന്ന ജീവനക്കാരുടെയും പ്രതിസന്ധി തീർക്കുന്നതാണ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചു. ലക്ഷ്മിവിലാസ് ബാങ്കിെൻറ സാമ്പത്തിക സ്ഥിതി മോശമാക്കിയതിന് ഉത്തരവാദികളായവരെ പിടികൂടുമെന്നും മന്ത്രി പറഞ്ഞു.
25,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് സർക്കാർ നവംബർ 17നാണ് വിലക്ക് ഏർപ്പെടുത്തിയത്. റിസർവ് ബാങ്ക് ശിപാർശ പ്രകാരം 30 ദിവസത്തെ മൊറട്ടോറിയമാണ് ഏർപ്പെടുത്തിയത്. ബാങ്കിെൻറ ബോർഡ് പിരിച്ചു വിട്ട് കനറാ ബാങ്ക് മുൻ ചെയർമാൻ ടി.എൻ. മനോഹരനെ ഒരു മാസത്തേക്ക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു.
യെസ് ബാങ്കിനു പിന്നാലെ ഇക്കൊല്ലം തന്നെ സാമ്പത്തികനില തെറ്റിവീണ രണ്ടാമത്തെ ബാങ്കാണ് ലക്ഷ്മിവിലാസ് ബാങ്ക്. മാർച്ചിലാണ് മൂലധന ഞെരുക്കത്തിലായ യെസ് ബാങ്ക് മൊറട്ടോറിയത്തിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 7,250 കോടി രൂപ സർക്കാർ ഇടപെട്ട് നൽകി പിടിച്ചുനിർത്തി. തുടർന്ന് 45 ശതമാനം ഓഹരികൾ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.