ന്യൂഡൽഹി: ബാങ്കുകളിലെ ആകെ കിട്ടാക്കടത്തിെൻറ പകുതി തുകക്കും (നാലര ല ക്ഷം കോടി) ഉത്തരവാദികൾ വായ്പ എടുക്കുന്നവരിൽ മുമ്പന്മാരായ 100പേ ർ. ഈ 100 പേരും ചേർന്ന് തിരിച്ചടക്കാത്ത വായ്പ തുക 4,46,158 കോടിയാണ്. ഇതിെൻറ ശര ാശരി എടുത്താൽ നൂറിൽ ഓരോരുത്തരും തിരിച്ചടക്കാത്തത് 4461 കോടി രൂപ വീതം.
‘ദി വയർ’ വെബ്സൈറ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് (ആർ.ബി.ഐ) വിവരാവകാശപ്രകാരം സമ്പാദിച്ച മറുപടിയിലാണ് വിവരം. എന്നാൽ, ആരൊക്കെയാണ് വൻകിട കുടിശ്ശികക്കാർ എന്ന വിവരം ആർ.ബി.ഐ പുറത്തുവിട്ടില്ല. 2019 ഫെബ്രുവരി അഞ്ചിന് അന്നത്തെ ധനമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം 2018 ഡിസംബർ 31 വരെ ഷെഡ്യൂൾഡ് ബാങ്കുകളിലെ ആകെ നിഷ്ക്രിയ ആസ്തി 10,09,286 കോടിയും പൊതുമേഖല ബാങ്കുകളിലേത് 8,64,433 കോടിയുമായിരുന്നു. 2019 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ആകെ നൽകിയ വായ്പയുടെ 9.3 ശതമാനം കിട്ടാക്കടമായി മാറിയിട്ടുമുണ്ട്.
കുടിശ്ശിക വരുത്തിയവരുടെ പേര് വിവരം പുറത്തുവിടാത്തതിന് കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതി ആർ.ബി.ഐയെ ശാസിച്ചിരുന്നു. ഇത് ബാങ്കിന് നൽകുന്ന അവസാന അവസരമാണെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നുമാണ് അന്ന് സുപ്രീംകോടതി പറഞ്ഞത്. അതിനുശേഷം നൽകിയ വിവരാവകാശ അപേക്ഷക്കും കുടിശ്ശികക്കാരുടെ പേരുകൾ വെളിപ്പെടുത്താൻ ആർ.ബി.ഐ തയാറാകാത്തത് ‘ദി വയർ’ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.