ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് ത്വരിതപ്പെടുത്തുന്നതിനായി റിസർവ് ബാങ്കിെൻറ കീഴിൽ പ്രവർത്തിക്കുന്ന സമിതി യുടെ മേധാവിയായി ഇൻഫോസിസ് സഹസ്ഥാപകനും യു.െഎ.ഡി.എ.െഎ മുൻ ചെയർമാനുമായ നന്ദൻ നിലേകാനിയെ നിയമിച്ചു. രാജ്യത്ത് ഡിജിറ്റൽ പണമിടപാട് ത്വരിതപ്പെടുത്തുകയും സാമ്പത്തിക ക്രയവിക്രയങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയുമാണ് സമിതിയുടെ ലക്ഷ്യം. 2014ലെ പൊതു തെരഞ്ഞെടുപ്പിൽ ബംഗളൂരു സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് നന്ദൻ നിലേകാനി.
നന്ദൻ നിലേകാനിയെ കൂടാതെ മുൻ ആർ.ബി.െഎ ഡെപ്യൂട്ടി ഗവർണർ എച്ച്.ആർ. ഖാൻ, വിജയ ബാങ്കിെൻറ മുൻ എം.ഡിയും സി.ഇ.ഒയുമായ കിഷോർ സാൻസി, വിവര സാേങ്കതിക മന്ത്രാലയം മുൻ സെക്രട്ടറി അരുണ ശർമ, അഹമ്മദാബാദ് െഎ.െഎ.എമ്മിെൻറ സി.െഎ.െഎ.ഇ സഞ്ജയ് ജയിൻ തുടങ്ങിയവരും ഉന്നതാധികാര സമിതിയിലുണ്ട്.
സമിതി രാജ്യത്തെ നിലവിലുള്ള ഡിജിറ്റൽ പണമിടപാടിെൻറ സ്ഥിതിഗതികൾ വിലയിരുത്തി പോരായ്മകൾ കണ്ടെത്തുകയും അത് പരിഹരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. കൂടാതെ ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട സുരക്ഷ ശക്തമാക്കാനുള്ള മാർഗ നിർദേശങ്ങളും സമിതി നൽകും. ആദ്യ യോഗം നടന്ന് 90 ദിവസത്തിനുള്ളിൽ സമിതി ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും റിസർവ് ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.