ബാങ്കുകളുടെ സർവീസ്​ ചാർജ്​ ഉയർത്തില്ലെന്ന്​ ധനമന്ത്രാലയം

ന്യൂഡൽഹി: ബാങ്കുകളുടെ സർവീസ്​ ചാർജ്​ ഉയർത്തില്ലെന്ന്​ ധനമന്ത്രാലയം. ഒരു പൊതുമേഖല ബാങ്കിൻെറയും സർവീസ്​ ചാർജിൽ മാറ്റം വരുത്തില്ലെന്ന്​ ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകൾ സർവീസ്​ ചാർജ്​ ഉയർത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ വിശദീകരണം. ധനമന്ത്രാലയത്തിൻെറ ഉത്തരവ്​ പുറത്ത്​ വന്നതിന്​ പിന്നാലെ സർവീസ്​ ചാർജ്​ ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന്​ ബാങ്ക്​ ഓഫ്​ ബറോഡ പിന്മാറി. കോവിഡ്​ കാലത്ത്​ സർവീസ്​ ചാർജ്​ ഉയർത്താനുള്ള തീരുമാനം വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

അതേസമയം, രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ സർവീസ്​ ചാർജ്​ ഉയർത്തുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ബാങ്കിൽ പണം നിക്ഷേപിക്കു​​േമ്പാൾ 50 രൂപ വരെ സർവീസ്​ ചാർജായി ഇൗടാക്കുമെന്നാണ്​ ഐ.സി.ഐ.സി.ഐ അറിയിച്ചത്​. ആക്​സിസ്​ ബാങ്കും സർവീസ്​ ചാർജ്​ ഈടാക്കി തുടങ്ങിയിട്ടുണ്ട്​.

നേരത്തെ ബാങ്ക്​ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സർവീസ്​ ചാർജ്​ ഏർപ്പെടുത്തുമെന്നാണ്​ വിവിധ ബാങ്കുകൾ അറിയിച്ചത്​. പ്രതിമാസം മൂന്ന്​ തവണയിൽ കൂടുതൽ പണം പിൻവലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്​താൽ സർവീസ്​ ചാർജ്​ ഈടാക്കാനായിരുന്നു പദ്ധതി. 

Tags:    
News Summary - ‘No increase in service charges in any public sector bank,’ says finance ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.