ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കാറുള്ള പിഴയും എസ്.എം.എസ് നിരക്കുകളും പൂർണ്ണമായി ഒഴിവാക്കി. 44 കോടി വരുന്ന ബാങ്കിെൻറ ഉപഭോക്താക്കൾക്ക് ഇതിലൂടെ ഗുണം ലഭിക്കും. ട്വിറ്ററിലൂടെയാണ് എസ്.ബി.െഎ ഇക്കാര്യം അറിയിച്ചത്.
ഇൻറർനെറ്റ് ബാങ്കിങ്ങും ചെക്ബുക്ക് സംവിധാനവുമുള്ള എല്ലാ സേവിങ്സ് അക്കൗണ്ടുകൾക്കും പുതിയ ഇളവ് ഉണ്ടോ എന്ന ചോദ്യവുമായി ട്വീറ്റിന് താഴെ എത്തിയവർക്ക് എല്ലാ അക്കൗണ്ടുകൾക്കും ബാധകമാണെന്ന മറുപടിയാണ് എസ്.ബി.െഎ നൽകിയിരിക്കുന്നത്. അതേസമയം, സേവിങ്സ് അക്കൗണ്ടുകളിൽ ഒരു ലക്ഷവും അതിന് മുകളിലും ബാലൻസ് സൂക്ഷിക്കുന്നവർക്ക് എത്ര തവണവേണമെങ്കിലും എ.ടി.എം ട്രാൻസാക്ഷൻ നടത്താമെന്ന ഒാഫറും എസ്.ബി.െഎ മുന്നോട്ടുവെക്കുന്നുണ്ട്.
സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാതിരുന്നാലുള്ള പിഴ ഒഴിവാക്കാൻ കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ എസ്.ബി.െഎ തീരുമാനിച്ചിരുന്നു. മെട്രോ നഗരങ്ങളിൽ ചുരുങ്ങിയത് 3000 രൂപയും അർദ്ധനഗരങ്ങളിൽ 2000 രൂപയും ഗ്രാമങ്ങളിൽ 1000 രൂപയും മിനിമം ബാലൻസ് വേണമെന്നായിരുന്നു നിർദേശം. ഇതു പാലിക്കാതിരുന്നാൽ അഞ്ചു രൂപ മുതൽ 15 രൂപ വരെയായിരുന്നു പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.