45 മിനിറ്റിനുള്ളിൽ വായ്​പ; പ്രചരിക്കുന്ന വാർത്ത തെറ്റെന്ന്​ എസ്​.ബി.​​െഎ

ന്യൂഡൽഹി: കോവിഡ്​ 19 ​​െൻറ പശ്ചാത്തലത്തിൽ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയുടെ യോനോ പ്ലാറ്റ്​ഫോം വഴി 45 മിനിറ്റിനുള്ളിൽ വായ്​പ അനുവദിക്കുമെന്ന വിവരം തെറ്റാ​െണന്ന്​ എസ്​.ബി.​െഎ. ഉപയോക്താക്കൾക്ക്​ 45 മിനിറ്റിനുള്ളിൽ അഞ്ചു ലക്ഷം വരെ വായ്​പ ലഭ്യമാകുമെന്ന തരത്തിലാണ്​ വാർത്തകൾ പ്രചരിച്ചിരുന്നത്​.  

10.5 ശതമാനം പലിശ നിരക്കിലാകും വായ്​പകൾ ലഭ്യമാക്കുകയെന്നും ആറുമാസത്തിന്​ ശേഷം മാത്രമായിരിക്കും ഇ.എം.​െഎ പിടിച്ചുതുടങ്ങുകയുള്ളുവെന്നും പ്രചരിച്ച വാർത്തയിൽ പറഞ്ഞിരുന്നു. 

യോനോ വഴി അടിയന്തര വായ്​പ സഹായം ലഭിക്കുമെന്ന ഇൗ വിവരം അതി​വേഗത്തിൽ പ്രചരിച്ചു. എന്നാൽ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ ഇത്തരത്തിൽ യാതൊരു വിധ സേവനങ്ങളും വാഗ്​ദാനം ചെയ്​തിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്ത വിശ്വസിക്കരുതെന്നും എസ്​.ബി.​െഎ അറിയിച്ചു. 

എന്നാല്‍ അടിയന്തര വായ്​പ സഹായം ഇപ്പോള്‍ ഇല്ല. എങ്കിലും കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ എസ്​.ബി.​െഎയുടെ ശമ്പളമുള്ള ഉപയോക്താക്കള്‍ക്കായി ഉടന്‍ തന്നെ പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിക്കുമെന്നും എസ്.ബി.ഐ പ്രസ്താവനയില്‍ പറയുന്നു.

എസ്​.ബി.​െഎയുടെ ഡിജിറ്റൽ സർവിസ്​ പ്ലാറ്റ്​ഫോമാണ്​ യോനോ (യു ഒാൺലി നീഡ്​ വൺ). ഇതുവഴി ഉപയോക്താക്കൾക്ക്​ ബാങ്കിങ്​, ഒാൺലൈൻ ഷോപ്പിങ്​, പർച്ചേസ്​, യാത്രാ ബുക്കിങ്​, നിക്ഷേപ സേവനങ്ങൾ, അക്കൗണ്ട്​ തുറക്കൽ, ഫണ്ട്​ ഇടപാടുകൾ, വായ്​പ തുടങ്ങിയ സേവനങ്ങൾ എസ്​.ബി.​െഎ ലഭ്യമാക്കും. 


 

Tags:    
News Summary - Not offering Any Emergency Loan Clarifies SBI -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.