ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്ന ഉപഭോക്താകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് റിസർവ് ബാങ്കിെൻറ പുതിയ സർക്കുലർ പുറത്തിറങ്ങി. ഇത്തരം ഇടപാടുകളിലൂടെ പണം നഷ്ടപ്പെട്ട ഉപഭോക്താകൾ മൂന്ന് ദിവസത്തിനകം വിവരം ബാങ്കിനെ അറിയിച്ചാൽ മുഴുവൻ തുകയും പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് നൽകുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചy,.
ഇൻറർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, പി.ഒ.എസ്, എ.ടി.എം ട്രാൻസാക്ഷനുകൾ എന്നിവയെല്ലാം ഇതിെൻറ പരിധിയിൽ വരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഉപഭോക്താവിെൻറ കാരണം കൊണ്ടാണ് പണം നഷ്ടപ്പെട്ടതെങ്കിൽ നഷ്ടപരിഹാരം ലഭ്യമാകില്ല.
പണം നഷ്ടമായത് നാല് മുതൽ ഏഴ് ദിവസത്തിനകമാണ് ബാങ്കുകളിൽ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ 25,000 രൂപ വരെ മാത്രമേ ഉപഭോക്താകൾക്ക് നഷ്ടപരിഹാരമായി ലഭിക്കുകയുള്ളു. ഏഴ് ദിവസം കഴിഞ്ഞാണ് പണം നഷ്ടമായത് സംബന്ധിച്ച് ഉപഭോക്താവ് ബാങ്കിൽ അറിയിച്ചതെങ്കിൽ ബാങ്കുകളുടെ നയമനുസരിച്ച് നഷ്ടപരിഹാരം നൽകണമെന്നും റിസർവ് ബാങ്കിെൻറ സർക്കുലറിൽ പരാമർശമുണ്ട്. ബാങ്ക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മൊബൈൽ നമ്പറും, ഇ–മെയിൽ വിലാസവും ബാങ്കിൽ നൽകണമെന്നും റിസർവ് ബാങ്കിെൻറ നിർദ്ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.