ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളോട് ഉപഭോക്താക്കളുടെ പാസ്ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ആർ.ബി.െഎ നിർദ്ദേശം. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവക്കാണ് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രബാങ്കിെൻറ സർക്കുലർ ജൂൺ 22ന് പുറത്തിറങ്ങി.
ബാങ്കുകൾ വഴി നടത്തുന്ന ഏതൊക്കെ ഇടപാടുകളാണ് പാസ്ബുക്കുകളിൽ രേഖപ്പെടുത്തേണ്ടതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ജി.ടി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങൾ പാസ്ബുക്കിൽ ഉൾപ്പെടുത്തണം. എതു ബാങ്കിലേക്കാണ് പണമയച്ചത് ആർക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. ഇതിനൊപ്പം അക്കൗണ്ട് ഉടമ ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ അതിെൻറ വിശദ വിവരങ്ങളും ഇനി ഉൾക്കൊള്ളിക്കണം.
ഇതിനൊപ്പം വിവിധ ബാങ്ക് ഇടപാടുകൾക്ക് ചുമത്തുന്ന ചാർജുകളും പാസ്ബുക്കിൽ രേഖപ്പെടുന്നതണം. വിവിധ ഫീസുകൾ, പിഴ, കമ്മീഷൻ എന്നീ രൂപങ്ങളിൽ ബാങ്കുകൾക്ക് നൽകുന്ന ചാർജുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം. ചെക്ക് ബുക്ക് ലഭിക്കുന്നതിനുള്ള ചാർജുകൾ, എസ്.എം.എസ്, എ.ടി.എം സേവനങ്ങൾക്ക് ചുമത്തുന്ന ചാർജുകൾ എന്നിവയും രേഖപ്പെടുത്തണമെന്നും റിസർവ് ബാങ്കിെൻറ നിർദ്ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.