പ്രവാസികളുടെ വിദേശ ബാങ്ക്​ അക്കൗണ്ടുകൾ ആദായ നികുതി നിരീക്ഷണത്തിൽ

മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക്​ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പി​​​​​​​​െൻറ നിരീക്ഷണത്തിൽ. പ്രവാസികൾ നികുതി റി​േട്ടൺ സമർപ്പിക്കു​േമ്പാൾ അവരുടെ വിദേശത്തുള്ള ബാങ്ക്​ അക്കൗണ്ടുകളുടെ വിവരങ്ങൾ കൂടി ഇനി ഉൾപ്പെടുത്തണം. ഇതിനായി റി​േട്ടൺ ഫോമിൽ(​െഎ.ടി.ആർ-2) ഇ​ൗ വിവരങ്ങൾ ചേർക്കാനുള്ള കോളം ഉൾപ്പെടുത്തിയിട്ടുണ്ട്​​.

വിദേശ ബാങ്കി​​​​​​​​െൻറ അക്കൗണ്ട്​ നമ്പർ, ബാങ്കി​​​​​​​​െൻറ പേര്​, രാജ്യം, ബാങ്ക്​ ശാഖയുടെ ലൊക്കേഷൻ വ്യക്​തമാക്കുന്ന കോഡ്​, ഇൻറർനാഷണൽ ബാങ്ക്​ അക്കൗണ്ട്​ നമ്പർ തുടങ്ങിയവ രേഖപ്പെടുത്തേണ്ടി വരും. 

ഇനി മുതൽ പ്രവാസികൾ ആദായ നികുതി റി​േട്ടൺ ഫയൽ ചെയ്യു​േമ്പാൾ രാജ്യത്തു നിന്ന്​ ലഭിക്കുന്ന വരുമാനം കൂടി ഉൾപ്പെടുത്തി റി​േട്ടൺ സമർപ്പിക്കേണ്ടതാണ്​​. ഒാഹരി നിക്ഷേപം, ബാങ്ക്​ നിക്ഷേപം, വസ്​തു പോലെയുള്ള സ്ഥിരനിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഇതിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും റിപ്പോർട്ട്.

 

Tags:    
News Summary - NRIs’ foreign bank accounts under lens-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.