ന്യൂഡൽഹി: പഴയ നോട്ടുകളുടേയും നാണയങ്ങളുടേയും വിൽപനയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി ആർ.ബി.ഐ. ഇത്തരം ഇടപാടുകൾ നടത്തുന്ന പലരും ആർ.ബി.ഐയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രബാങ്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വിവിധ ഓൺലൈൻ, ഓഫ്ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പഴയ നോട്ടുകളും നാണയങ്ങളും വിൽക്കുന്നവർ ആർ.ബി.ഐയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കുന്നു. ഇത്തരക്കാർ ആർ.ബി.ഐയുടെ പേരിൽ ജനങ്ങളിൽ നിന്ന് ചാർജ്, കമീഷൻ, നികുതി എന്നീ ഇനങ്ങളിൽ പണം പിരിക്കുന്നുണ്ട്.
ഇത്തരം ഇടപാടുകൾ ആർ.ബി.ഐ നടത്താറില്ല. ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൗരൻമാർ ജാഗ്രത പാലിക്കണമെന്നും ആർ.ബി.ഐ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.