ന്യൂഡൽഹി: മൊറട്ടോറിയം കാലയളവിലെ പിഴപലിശ ഒഴിവാക്കി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് കേന്ദ്രസർക്കാറിൻെറ വിശദീകരണം. രണ്ട് കോടി വരെയുള്ള വായ്പകൾക്കാണ് ഇളവ് അനുവദിക്കുക. 6,000 കോടിയുടെ ബാധ്യതയാണ് ഇതുമൂലം ബാങ്കുകൾക്ക് ഉണ്ടാവുക.
ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ഭവനവായ്പകൾ, വാഹന വായ്പ, പ്രൊഫഷണലുകൾക്കുള്ള വായ്പ എന്നിവക്കെല്ലാം ഇളവ് ലഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
വായ്പകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കൽ, ക്രെഡിറ്റ് റേറ്റിങ് കുറക്കൽ തുടങ്ങിയ വിഷയങ്ങളിലും ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ആദിത്യ കുമാർ ഘോഷ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൊറട്ടോറിയം കാലയളവിലെ പലി പൂർണമായി എഴുതി തള്ളിയാൽ ബാങ്കുകൾക്ക് ആറ് ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.