പണം പിൻവലിക്കാൻ ഒ.ടി.പി: ഉപഭോക്താക്കളെ പരീക്ഷിച്ച് എസ്.ബി.ഐ

തൃ​ശൂ​ർ: പ​തി​നാ​യി​രം രൂ​പ​ക്ക് മു​ക​ളി​ലു​ള്ള തു​ക എ​സ്.​ബി.​ഐ എ.​ടി.​എ​മ്മി​ലൂ​ടെ പി​ൻ​വ​ലി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഒ.​ടി.​പി (വ​ൺ ടൈം ​പാ​സ്​​വേ​ഡ്) സം​വി​ധാ​നം വ​ലി​യൊ​രു വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രീ​ക്ഷ​ണ​മാ​വു​ന്നു. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഒ.​ടി.​പി ല​ഭി​ക്കാ​തെ ഇ​ട​പാ​ട് ത​ട​സ്സ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി എ​സ്.​ബി.​ഐ​ക്ക് ല​ഭി​ക്കു​ന്ന​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. എ.​ടി.​എം വ​ഴി​യു​ള്ള ത​ട്ടി​പ്പ് ത​ട​യാ​നാ​ണ് ഒ.​ടി.​പി ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 10,000 രൂ​പ​ക്ക് മു​ക​ളി​ൽ എ.​ടി.​എ​മ്മി​ൽ​നി​ന്ന് എ​ടു​ക്കാ​ൻ രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ ഒ.​ടി.​പി ഏ​ർ​പ്പെ​ടു​ത്തി​യ​ത് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്. അ​ടു​ത്ത പ​ടി​യാ​യാ​ണ് ക​ഴി​ഞ്ഞ​മാ​സം 18 മു​ത​ൽ ഇ​ത് 24 മ​ണി​ക്കൂ​റും ബാ​ധ​ക​മാ​ക്കി​യ​ത്.

10,000 രൂ​പ​ക്ക്​ മു​ക​ളി​ലു​ള്ള സം​ഖ്യ എ.​ടി.​എ​മ്മി​ൽ ടൈ​പ്പ് ചെ​യ്താ​ൽ ബാ​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ഒ.​ടി.​പി വ​രും. ഇ​ത് നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം എ.​ടി.​എ​മ്മി​ൽ ടൈ​പ് ചെ​യ്താ​ലേ പ​ണം ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ, സം​ഖ്യ രേ​ഖ​പ്പെ​ടു​ത്തി നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഒ.​ടി.​പി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഇ​പ്പോ​ൾ വ്യാ​പ​ക​മാ​വു​ന്ന​ത്. സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഒ.​ടി.​പി സം​വി​ധാ​ന​ത്തി​ലെ പ്ര​ശ്​​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കു​മെ​ന്ന് എ​സ്.​ബി.​ഐ എ.​ടി.​എം ചാ​ന​ൽ വൃ​ത്ത​ങ്ങ​ൾ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

യോ​നോ ലൈ​റ്റി​ൽ ക്യു.​ആ​ർ കോ​ഡു​മാ​യി എ​സ്.​ബി.​ഐ

തൃ​ശൂ​ർ: എ.​ടി.​എ​മ്മി​ലൂ​ടെ പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ​സ്.​ബി.​ഐ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു. യോ​നോ ലൈ​റ്റ് ആ​പി​ലെ ക്യു.​ആ​ർ (ക്വി​ക്​ റെ​സ്പോ​ൺ​സ്) കോ​ഡ് എ.​ടി.​എ​മ്മി​ലെ ക്യൂ.​ആ​ർ കോ​ഡി​ൽ റീ​ഡ് ചെ​യ്താ​ണ് ഇ​ട​പാ​ട് സാ​ധ്യ​മാ​ക്കു​ക.

യോ​നോ ലൈ​റ്റ് ആ​പി​ൽ പി​ൻ​വ​ലി​ക്കേ​ണ്ട തു​ക രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ ക്യു.​ആ​ർ കോ​ഡ് തെ​ളി​യും. എ.​ടി.​എ​മ്മി​ലും ക്യു.​ആ​ർ കോ​ഡു​ണ്ടാ​കും. മൊ​ബൈ​ലി​ലെ കോ​ഡ് എ.​ടി.​എ​മ്മി​ലെ കോ​ഡി​ൽ കാ​ണി​ച്ചാ​ൽ പ​ണം പു​റ​ത്തു​വ​രും.

Tags:    
News Summary - OTP Based Cash withdrawal SBI tests customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.