കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ നാവികസേനയും ചേർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നാവിക വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയില്‍ എസ്.ബി.ഐയുടെ എൻ.എ.വി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി. എസ്.ബി.ഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ സി.എസ്. സെട്ടി, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കാര്‍ഡിന്‍റെ പ്രകാശനം.
കപ്പലുകള്‍ ഉള്‍ക്കടലില്‍ ആയിരിക്കുമ്പോള്‍ കണക്റ്റിവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് എൻ.എ.വി-ഇക്യാഷ് കാര്‍ഡ്. ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സൗകര്യമൊരുക്കിയത്.
ഇതോടെ ഉള്‍ക്കടലിലെ കപ്പലില്‍ പണം കൈകാര്യം ചെയ്യേണ്ട പ്രയാസകരമായ അവസ്ഥ നാവികര്‍ക്കില്ലാതാവും. ഉള്‍ക്കടലില്‍ പണം നല്‍കാതെ, ഡിജിറ്റലായി നൽകി വിവിധ സേവനങ്ങള്‍ പ്രാപ്യമാക്കുകയാണ് എൻ.എ.വി-ഇക്യാഷ് കാര്‍ഡ്.
സുരക്ഷിതവും സൗകര്യപ്രദവും സുസ്ഥിരവുമായ പേയ്മെന്‍റ് സംവിധാനം മറ്റ് നാവിക കപ്പലുകളിലും വിവിധ പ്രതിരോധ സ്ഥാപനങ്ങളിലും ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് എസ്.ബി.ഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ സി.എസ്. സെട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.