ന്യൂഡൽഹി: നീരവ് മോദി തട്ടിപ്പ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ പി.എൻ.ബി ബാങ്കിലെ അക്കൗണ്ട് ഉടമകളുടെ വ്യക്തഗത വിവരങ്ങൾ ചോർന്നതായി സംശയം. ഏഷ്യ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ബാങ്കിെൻറ 10,000 ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങളാണ് ചോർന്നത്.
കാർഡ് ഉടമകളുടെ പേര്, കാർഡിെൻറ കാലാവധി തീരുന്ന തീയതി, വ്യക്തിഗത ഫോൺ നമ്പറുകൾ എന്നിവയെല്ലാം ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നതായി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. സി.വി.വി നമ്പറോട് കൂടിയ വിവരങ്ങളും അല്ലാത്തതുമാണ് ഇത്തരത്തിൽ ചോർന്നിരിക്കുന്നത്. ചില വെബ്സൈറ്റുകൾ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ വിൽപനക്ക് വെച്ചുവെന്നും ആരോപണമുണ്ട്.
സൈബർ സൂരക്ഷ രംഗത്തെ പ്രവർത്തിക്കുന്ന ക്ലൗഡ്സെക് എന്ന സ്ഥാപനമാണ് പഞ്ചാബ് നാഷണൽ ബാങ്കിലെ വൻ വിവരചോർച്ച പുറത്തുകൊണ്ട് വന്നത്. സാധാരണ സെർച്ച് എൻജിനുകൾ ഉപയോഗിച്ച് എത്താൻ സാധിക്കാത്ത ഡാർക്ക് വെബിലാണ് പി.എൻ.ബിയിലെ അക്കൗണ്ട് ഉടമകളുടെ വിവരങ്ങളുള്ളതെന്നാണ് സുരക്ഷസ്ഥാപനങ്ങൾ പറയുന്നത്. അതേ സമയം, സംഭവത്തെ സംബന്ധിച്ച് സർക്കാർ എജൻസികളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ ശക്തമാക്കുമെന്ന് പി.എൻ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.