തൃശൂർ: പൊതുമേഖല ബാങ്ക് ജീവനക്കാർക്കും ഓഫിസർമാർക്കും ലാഭാധിഷ്ഠിത ഇൻസെൻറീവ് നൽകുന്നത് സംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) സംഘടനകളുടെ ഐക്യ വേദിയായ യു.എഫ്.ബി.യുവും (യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ്) ധാരണയിലേക്ക്.
വെ ള്ളിയാഴ്ച നടന്ന ഐ.ബി.എ-യു.എഫ്.ബി.യു ചർച്ചയിലാണ് ഇതിന് സാധ്യത തെളിഞ്ഞത്. അതേസമയ ം, സ്വകാര്യ ബാങ്ക് ജീവനക്കാർക്കും ഓഫിസർമാർക്കും ഈ പദ്ധതി സ്വീകരിക്കുകയോ തള്ളുകയ ോ ചെയ്യാമെന്ന് ഐ.ബി.എ വ്യക്തമാക്കി. പദ്ധതി അംഗീകരിച്ചാൽ ഭാവിയിൽ ശമ്പള പരിഷ്കരണം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. ഇതിൽ പ്രധാന ഇനമായി ഉയർന്നത് ലാഭാധിഷ്ഠിത ഇൻസെൻറീവാണ്. തുടക്കത്തിൽ യു.എഫ്.ബി.യു ഇതിനെ എതിർത്തിരുന്നു.
എന്നാൽ, ബാങ്കിെൻറ പൊതുവായ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇൻസെൻറീവ് എന്നും ജീവനക്കാരുടെ വ്യക്തിപരമായ മികവോ കുറവോ പരിഗണിക്കില്ലെന്നും ഐ.ബി.എ വ്യക്തമാക്കിയതോടെ യു.എഫ്.ബി.യു മയപ്പെട്ടു. പദ്ധതി നടപ്പാക്കാൻ സംഘടനകൾ ചർച്ചയിൽ സമ്മതം അറിയിച്ചു. എന്നാൽ, ഇതിന് പ്രത്യേകം കരാർ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
2017 നവംബറിൽ കാലാവധി പൂർത്തിയായ ശമ്പള പരിഷ്കരണ കരാർ പുതുക്കുന്നതിൽ വെള്ളിയാഴ്ചത്തെ ചർച്ചയിലും പുരോഗതി ഉണ്ടായില്ല. 12 ശതമാനം വർധനവെന്ന നിലപാടിൽനിന്ന് ഐ.ബി.എയും അത് കുറവാണെന്ന എതിർപ്പിൽനിന്ന് യു.എഫ്.ബി.യുവും പിറകോട്ട് പോയിട്ടില്ല. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനമെന്ന ആവശ്യം യു.എഫ്.ബി.യു വീണ്ടും ഉന്നയിച്ചെങ്കിലും അതിനുള്ള തടസ്സം ഐ.ബി.എ ആവർത്തിച്ചു.
ചർച്ചയുടെ അടിസ്ഥാനത്തിൽ യു.എഫ്.ബി.യു 28ന് മുംബൈയിൽ യോഗം ചേരും. ഓഫിസർമാരുടെ നാലും ജീവനക്കാരുടെ അഞ്ചും സംഘടനകളുടെ ഐക്യവേദിയാണ് യു.എഫ്.ബി.യു. ബാങ്ക് മാനേജ്മെൻറുകളുടെ ഏകോപിത സംവിധാനമായ ഐ.ബി.എയുടെ ‘നെഗോസ്യേഷൻ കമ്മിറ്റി’യാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.