ന്യൂഡൽഹി: മുൻനിര ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ ചെറുകിട-ഇടത്തരം ബാങ്കുകൾ ഏറ്റെടുക്കുകയോ ലയിപ്പിക്കുകയോ ചെയ്യണമെന്ന് നാല് പ്രബല പൊതുമേഖല ബാങ്കുകളോട് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു. പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, കനറാബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ എന്നിവയോടാണ് കേന്ദ്രം ഇൗ ആവശ്യം ഉന്നയിച്ചത്.
ഏറ്റെടുക്കാനോ ലയിപ്പിക്കാനോ അനുയോജ്യമായ ബാങ്കുകൾ കണ്ടെത്താനുള്ള സാധ്യത പരിശോധിക്കാൻ അനൗദ്യോഗിക നിർദേശമുണ്ട്. എസ്.ബി.െഎ മാതൃകയിലുള്ള ഏകീകരണത്തിനാണ് കേന്ദ്രം നിർബന്ധിക്കുന്നത്. അതേസമയം, ബാങ്കിങ് മേഖലയിലെ രണ്ടാംഘട്ട ഏകീകരണത്തിനുള്ള രൂപരേഖ സംബന്ധിച്ച റിപ്പോർട്ട് നിതി ആയോഗ് തയാറാക്കുന്നമുറക്കേ ലയനം സംബന്ധിച്ച് വ്യക്തതവരൂ.
ഇൗ വർഷം ഏപ്രിൽ ഒന്നിന് അഞ്ച് ഘടക ബാങ്കുകളെ ലയിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ലോകത്തെ വലിയ അമ്പത് സാമ്പത്തിക സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടിയിരുന്നു. ലയനത്തിലൂടെ എസ്.ബി.െഎ നേടിയ വിജയത്തിൽ ആവേശമുൾക്കൊണ്ടാണ് ധനകാര്യ മന്ത്രാലയം മറ്റ് പ്രബല ബാങ്കുകളെയും ഇൗ സാമ്പത്തിക വർഷാവസാനത്തോടെ ലയനത്തിന് പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.