ന്യൂഡൽഹി: കോടികളുടെ തട്ടിപ്പ് കേസ് നേരിടുന്ന പഞ്ചാബ് നാഷനൽ ബാങ്കിെൻറ കിട്ടാക്കടം വീണ്ടും കൂടി. കഴിഞ്ഞ സാമ്പത്തികവർഷത്തിെൻറ അവസാന പാദത്തിൽ ബാങ്കിെൻറ കിട്ടാക്കടം 13,400 കോടിയിലധികമാണെങ്കിൽ ഇൗ വർഷം ആദ്യ പാദത്തിൽ അത് 15,171.91 കോടിയായി വർധിച്ചതായാണ് കണക്ക്. 25 ലക്ഷത്തിലധികം വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ കണക്കുകൾ മാത്രം പരിഗണിച്ചേപ്പാഴുള്ള കിട്ടാക്കടമാണിത്.
വജ്ര വ്യാപാരി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും പ്രതിയായ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിറകെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ കിട്ടാക്കടം വരുത്തിയതിൽ പ്രമുഖ കമ്പനികളായ കുഡോക് കെമി (1,301.82 കോടി), കിങ് ഫിഷർ എയർലൈൻസ് (597.44 കോടി), ബി.ബി.എഫ് ഇൻഡസ്ട്രീസ് (100.99 കോടി), െഎ.സി.എസ്.എ ഇന്ത്യ ലിമിറ്റഡ് (134.76 കോടി) എന്നിവ ഉൾപ്പെടും. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ബാങ്ക് നിരസിച്ചു.
കേസിൽ സി.ബി.െഎ, ലോ എൻഫോഴ്സ്മെൻറ് എന്നീ ഏജൻസികൾ അന്വേഷണം നടത്തിവരുകയാണെന്നും വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബാങ്കിെൻറ നടപടി. വാർത്ത ഏജൻസിയുടെ ലേഖകൻ സമർപ്പിച്ച അപേക്ഷയാണ് ബാങ്ക് തള്ളിയത്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 (1) (എച്ച്) പ്രകാരം അന്വേഷണം നടക്കുന്ന കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ രേഖകളോ പുറത്തുവിടുന്നത് വിലക്കിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.