ന്യൂഡൽഹി: ബോണ്ടുകളിലൂടെ 6000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി പി.എൻ.ബി ബാങ്ക്. വെള്ളിയാഴ്ച നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ബാങ്ക് ഓഹരി വിപണിയിലും പണം സ്വരൂപിക്കുന്ന കാര്യം അറിയിച്ചു.
എ.ടി-1 അല്ലെങ്കിൽ ടയർ -2 ബോണ്ടുകളിലൂടെ പണം സ്വരൂപിക്കുമെന്നാണ് പി.എൻ.ബി അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.ഐയും ബോണ്ടുകളിലൂടെ പണം സ്വരൂപിക്കുമെന്ന് അറിയിച്ചിരുന്നു. AT1 ബോണ്ടുകളിലൂടെ 4000 കോടിയാണ് സ്വരൂപിക്കുമെന്നാണ് എസ്.ബി.ഐ വ്യക്തമാക്കിയത്. ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും ബോണ്ടുകളിലൂടെ പണം സ്വരുപിച്ചിരുന്നു.
പി.എൻ.ബി സർവീസ് ചാർജ്, പ്രൊസസിങ് ഫീസും ഉത്സവകാല ഓഫറിന്‍റെ ഭാഗമായി ഒഴിവാക്കിയിരുന്നു. നിലവിൽ 6.80 ശതമാനം നിരക്കിൽ ഭവന വായ്പയും 7.15 ശതമാനം നിരക്കിൽ കാർ വായ്പയും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.