മുംബൈ: റിസർവ് ബാങ്ക് ഗവർണർമാരുടെ അവകാശങ്ങൾ ജഡ്ജിമാരുടേതുപോലെ സംരക്ഷിക്കണമെന്നും ജഡ്ജിമാരുടേതിന് തുല്യമായ പരിഗണന വേണമെന്നും മുൻ ഗവർണർ രഘുറാം രാജൻ. ഗവർണർമാരുടെ മൂന്നുവർഷ കാലാവധി വളരെ ചുരുങ്ങിയതാണ്. സർക്കാറിനും റിസർവ് ബാങ്കിനുമിടയിൽ എല്ലായ്പോഴും സംഘർഷം ഉണ്ടാകും. ചെറിയ പ്രശ്നങ്ങൾ പോലും ചിലപ്പോൾ ഒരുപാട് സമയം കളയുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ബി.െഎയുടെ അധികാരമെന്താണെന്ന് നമുക്ക് അറിയാം. അത് നഷ്ടപ്പെട്ടുപോകാതിരിക്കാൻ നമുക്ക് ശ്രമിക്കാം-അദ്ദേഹം പറഞ്ഞു. ‘െഎ ഡു വാട്ട് െഎ ഡു’ എന്ന തെൻറ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.