ന്യൂഡൽഹി: റാൻസംവെയർ ആക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ എ.ടി.എമ്മുകള്‍ അടച്ചിടാൻ നീക്കം. സുരക്ഷയുടെ ഭാഗമായാണ് എടിഎമ്മുകൾ അടച്ചിടുന്നത്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എ.ടി.എമ്മുകളും അടിയന്തരമായി അടച്ചിടാന്‍ ആർ.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകളുടെ സോഫ്റ്റ്വെയര് അപ്‌ഡേഷന്‍ നടത്തിയ ശേഷം മാത്രം തുറന്നാൽ മതിയെന്നാണ് നിർദേശം.
രാജ്യത്തെ 2.25 ലക്ഷം എ.ടി.എമ്മുകൾ പ്രവര്‍ത്തിക്കുന്നത് കാലഹരണപ്പെട്ട വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് രാജ്യത്തെ എ.ടി.എമ്മുകളിലെ 60 ശതമാനത്തിലധികം വരും. നിലവിലെ സാഹചര്യത്തില്‍ വിന്‍ഡോസ് എക്‌സ്പിക്ക് പ്രത്യേക അപ്‌ഡേഷന്‍ ലഭ്യമാക്കാമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. അതേസമയം ഉപഭോക്താക്കളുടെ പണവും ബന്ധപ്പെട്ട വിവരങ്ങളും സുരക്ഷിതമാണെന്ന് എ.ടി.എം ഓപറേറ്റര്‍മാര്‍ അറിയിച്ചു.
രാജ്യത്തെ എ.ടി.എമ്മുകളില്‍ ഭൂരിഭാഗവും വിന്‍ഡോസ് എക്സ് പിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.