പലിശനിരക്ക് ഉയർത്തിയത് യുദ്ധസമാനമായ സാഹചര്യത്തിൽ; കൂടുതൽ കടുത്ത നടപടിയുണ്ടാകും -ആർ.ബി.ഐ

ന്യൂഡൽഹി: യുദ്ധസമാനമായ പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിലാണ് വായ്പനിരക്കുകൾ നിശ്ചയിക്കാൻ അടിയന്തര യോഗം വിളിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൂടുതൽ നഷ്ടം ഒഴിവാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചത്. പണപ്പെരുപ്പത്തിന്റെ സമ്മർദ്ദത്തിനിടെയാണ് പലിശനിരക്കുകൾ ഉയർത്തിയതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

ജൂണിലെ വായ്പ അവലോകന യോഗത്തിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാവുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. പണപ്പെരുപ്പം പിടിച്ചുനിർത്താൻ പലിശനിരക്കുകൾ റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. വായ്പഅവലോകന യോഗം ചേരാതെയായിരുന്നു റിസർവ് ബാങ്കിന്റെ നടപടി.

ഉപഭോക്തൃ വിലകൾ ഏപ്രിലിലും ഉയരുന്നത് റിസർവ് ബാങ്കിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഇതുമൂലം ഏപ്രിലിൽ പണപ്പെരുപ്പം 7.79 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. വരും ദിവസങ്ങളിലും പണപ്പെരുപ്പം ഉയരുമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Rate hike needed to avoid much stronger action in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.