ന്യൂഡൽഹി: കോവിഡ് 19നെ പ്രതിരോധിക്കാൻ രാജ്യം രണ്ടാം ലോക്ഡൗണിലേക്ക് കടന്നിരിക് കെ സാമ്പത്തിക രംഗത്തെ കടുത്ത മരവിപ്പ് പരിഹരിക്കാൻ വീണ്ടും ഉത്തേജക പാക്കേജുമായി റി സർവ് ബാങ്ക്. വിപണിയിൽ പണലഭ്യത കൂട്ടുന്നതിന് വായ്പകൾ ഉദാരമാക്കാനുള്ള നടപടി കൾക്കാണ് ഇത്തവണ ഊന്നൽ. ഇതിനായി റിവേഴ്സ് റിപോ (വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കി ൽ സൂക്ഷിക്കുന്ന നിക്ഷേപത്തിെൻറ പലിശ) നിരക്ക് 0.25 ശതമാനം കുറച്ച് 3.75 ശതമാനമാക്കി. റിവേ ഴ്സ് റിപോ കുറക്കുന്നതിലൂടെ വാണിജ്യ ബാങ്കുകൾ കേന്ദ്രബാങ്ക് നിക്ഷേപം കുറക്കുകയും അധികം വരുന്ന തുക വായ്പയായി നൽകുമെന്നുമാണ് കരുതുന്നത്.
വാണിജ്യ ബാങ്കുകൾക്ക് 50,000 കോടി രൂപയുടെ പ്രത്യേക വായ്പ പദ്ധതിയും (ടി.എൽ.ടി.ആർ.ഒ) ആർ.ബി.ഐ പ്രഖ്യാപിച്ചു. ദീർഘകാലയളവിലേക്ക് ലഭ്യമാക്കുന്ന ഈ വായ്പ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും സൂക്ഷ്മ -ചെറുകിട സ്ഥാപനങ്ങൾക്കുമായി വിനിയോഗിക്കണെമന്ന് ആർ.ബി.ഐ ആവശ്യെപ്പട്ടു.
ഗ്രാമീണ-കാർഷിക മേഖലയിൽ വായ്പ നൽകുന്ന സിഡ്ബി, നബാർഡ്, എൻ.എച്ച്.ബി തുടങ്ങിയ സ്ഥാപനങ്ങൾക്കായി മറ്റൊരു 50,000 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു. ഇതിൽ 10,000 കോടി രൂപ നാഷനൽ ഹൗസിങ് ബോർഡിനായിരിക്കും(എൻ.എച്ച്.ബി). ഗൃഹനിർമാണത്തിന് ബാങ്ക് വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ധനകാര്യസ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് എൻ.എച്ച്.ബിക്ക് 10,000 കോടി അനുവദിക്കുന്നത്. മൂലധന ചോർച്ചയുണ്ടാവാതിരിക്കാൻ 2019-20 വർഷത്തെ ലാഭവിഹിതം നൽകരുതെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുടിശ്ശിക തുക കിട്ടാക്കടമായി കണക്കാക്കുന്ന കാലയളവ് നേരത്തേയുള്ള 90 ദിവസത്തിൽ നിന്ന് 180 ദിവസമായി കൂട്ടുകയും ചെയ്തു. തിരിച്ചടവിന് സാവകാശം (മൊറട്ടോറിയം) പ്രഖ്യാപിച്ച വായ്പകളുടെ മുതൽ/പലിശ അടക്കുന്നതിനുള്ള തീയതിയും നീട്ടും.
ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാക്കിയതോടെ മൊറട്ടോറിയം ആനുകൂല്യം നേടിയവർക്ക് അതേ കാലയളവിൽ കൂടുതൽ വായ്പയെടുക്കാൻ പ്രേരണയുണ്ടാകുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം, മൊറട്ടോറിയം നേടിയവർക്ക് വായ്പ നൽകുേമ്പാൾ 10 ശതമാനം അധിക കരുതൽ ധനം സൂക്ഷിക്കണമെന്നും ദാസ് ആവശ്യപ്പെട്ടു. റിസർവ് ബാങ്കിൽനിന്ന് സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പതുക 60 ശതമാനം കൂടി വർധിപ്പിച്ചു. സെപ്റ്റംബർ 30 വരെയാണ് ഈ ആനുകൂല്യം.
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്ത റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് പദ്ധതി പൂർത്തീകരിക്കാൻ ഒരു വർഷം കൂടി നീട്ടി നൽകി. റിയൽ എസ്റ്റേറ്റ് പദ്ധതികൾ തുടങ്ങേണ്ട തീയതിയും നീട്ടും. റിപോ നിലവിലെ 4.40 ശതമാനത്തിൽ തുടരും.
മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 14 വരെ 1.2 ലക്ഷം കോടി രൂപയുടെ പുതിയ കറൻസി എത്തിച്ചു. പണപ്പെരുപ്പം വീണ്ടും കുറയുമെന്നും അടുത്ത സാമ്പത്തിക വർഷത്തോടെ വളർച്ച നേരെ മുകളിലേക്കായിരിക്കുമെന്നും ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.